Sunday, April 2, 2023

കരുവന്നൂർ ബാങ്ക് തട്ടിപ്പ്; സിപിഎം മുൻ ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്യുന്നു

തൃശൂർ: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സി.പി.എം ഏരിയ സെക്രട്ടറിയെ ചോദ്യം ചെയ്ത് ഇ.ഡി. ഇരിങ്ങാലക്കുട മുൻ ഏരിയാ സെക്രട്ടറി പ്രേംരാജിനെയാണ് ചോദ്യം ചെയ്യുന്നത്. പരാതിക്കാരനായ എം വി സുരേഷും ഇഡി ഓഫീസിലുണ്ട്. കരിവന്നൂർ ബാങ്ക് തട്ടിപ്പ് നടക്കുമ്പോൾ പ്രേംരാജ് സി.പി.എം ഇരിങ്ങാലക്കുട ഏരിയാ സെക്രട്ടറിയായിരുന്നു. ബാങ്കിന്‍റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാൻ പാർട്ടിയുടെ ഒരു സമിതി ഉണ്ടായിരുന്നു. പ്രേംരാജാണ് ഈ സമിതിയെ നിയന്ത്രിക്കുന്നതെന്ന് പരാതിക്കാർ നേരത്തെ ഇ.ഡിക്ക് മൊഴി നൽകിയിരുന്നു.

ഇതിന്‍റെ അടിസ്ഥാനത്തിലാണ് പ്രേംരാജിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. നേരത്തെയും ഇ.ഡി ഇയാളെ ചോദ്യം ചെയ്തിരുന്നു. പരാതിക്കാരനായ സുരേഷും നേരത്തെ ഇഡിക്ക് മുന്നിൽ ഹാജരായിരുന്നു. ബാങ്ക് പ്രസിഡന്‍റായിരുന്ന ദിവാകരനും കേസിലെ ഒന്നാം പ്രതി സുനിൽകുമാറും ഇ.ഡി ഓഫീസിലെത്തി. ഇവരെ ഇ.ഡി വിളിപ്പിച്ചതായാണ് വിവരം.

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles