Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

വാമനപുരം ആറിന് കുറുകെ മൂന്ന് പുതിയ പാലങ്ങൾ നിർമ്മിക്കും

വെഞ്ഞാറമൂട്: വാമനപുരം മണ്ഡലത്തിലെ ജനങ്ങളുടെ യാത്രാദുരിതത്തിന് പരിഹാരമാകുന്നു.വാമനപുരം ആറിന് കുറുകെ മൂന്ന് പാലങ്ങൾ നിർമ്മിക്കാൻ പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതിയായി. പുതിയ പാലം നിർമ്മിക്കുന്നതിനു വേണ്ടിയുള്ള വിശദമായ പ്രോജക്ട് എസ്റ്റിമേറ്റ്,മണ്ണ് പരിശോധന എന്നിവയ്ക്കുള്ള അനുമതി ലഭിച്ചു.പ്രദേശവാസികളുടെ നീണ്ട കാത്തിരിപ്പിന് വിരാമമിട്ടാണ് മണ്ഡലത്തിലെ വിവിധ ഭാഗങ്ങളിൽ പാലങ്ങൾ വരുന്നത് . ഇനി കടത്തുവള്ളത്തിന് കാത്ത് നിൽക്കുകയോ നീണ്ടദൂരം കാൽനടയായി സഞ്ചരിക്കുകയോ വേണ്ട. വാമനപുരം മണ്ഡലത്തിലുൾപ്പെട്ട നീർമൺകടവ്,വെള്ളയംദേശം,ജവഹർ കോളനി എന്നിവിടങ്ങളിലാണ് മൂന്ന് പാലങ്ങൾ നിർമ്മിക്കുന്നത്. നീറമൺകടവ് പാലത്തിന് 5 ലക്ഷം രൂപയും വെള്ളം ദേശം ജവഹർ കോളനി പാലം എന്നിവയ്ക്ക് 2.5 ലക്ഷം വീതവുമാണ് ഡി.പി.ആർ തയ്യാറാക്കാൻ അനുമതി ലഭിച്ചിട്ടുള്ളത്. ഇതനുസരിച്ച് സൈറ്റ് സർവേ, പ്രോജക്ട് റിപ്പോർട്ട് തുടങ്ങിയവ തയ്യാറാക്കി സമർപ്പിക്കുന്നതിനായി പൊതുമരാമത്ത് പാലങ്ങൾ വിഭാഗം അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനിയർ,അസിസ്റ്റന്റ് എൻജിനിയർ,ഓവർസീയർ തുടങ്ങിയവർ പ്രസ്തുത സ്ഥലങ്ങൾ സന്ദർശിച്ച് പരിശോധന നടത്തി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....