Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

പള്ളിക്കൽ ആയുർവേദ ഡിസ്പെൻസറിയ്ക്ക് സ്വന്തം കെട്ടിടം ; ഉദ്ഘാടനം ഇന്ന് 

കല്ലമ്പലം: പള്ളിക്കൽ മൂതലയിൽ വർഷങ്ങളായി വാടക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ആയുർവേദ ആശുപത്രിക്ക് സ്വന്തം കെട്ടിടമായി. നാട്ടുകാർ പിരിവെടുത്ത് 21 സെന്റ്‌ ഭൂമി വാങ്ങി പഞ്ചായത്തിന് നൽകിയതോടെയാണ്‌ പള്ളിക്കൽ ഗ്രാമപഞ്ചായത്ത് ഭരണ സമിതി 20 ലക്ഷം രൂപ കെട്ടിടം നിർമ്മിക്കാനായി അനുവദിച്ച് നിർമ്മാണം പൂർത്തിയാക്കിയത്. കുന്നിൻ പ്രദേശമായിരുന്ന സ്ഥലത്ത് മണ്ണിടിച്ച് മാറ്റിയാണ് ആശുപത്രിക്ക് കെട്ടിടം പണിതത്‌. കെട്ടിടം പൂർത്തിയായി ഒരു വർഷത്തിലധികമായിട്ടും അടിസ്ഥാന സൗകര്യങ്ങൾ കുറവായതിനാൽ കെട്ടിടത്തിന്റെ ഉദ്ഘാടനം വൈകുകയായിരുന്നു. പോരായ്മകൾ പരിഹരിച്ച് ഇന്ന് ഡിസ്പെൻസറി ജനങ്ങൾക്കായി തുറന്നുകൊടുക്കും. ഇതിന്റെ ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2ന് മന്ത്രി വീണാ ജോർജ് നിർവഹിക്കും. അഡ്വ.വി.ജോയി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....