Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

കാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഫെന്‍സിങ്ങില്‍ ഇടിച്ച് മറിഞ്ഞു

തിരുവനന്തപുരം: നിയന്ത്രണം വിട്ട കാര്‍ ട്രാന്‍സ്‌ഫോര്‍മര്‍ ഫെന്‍സിങ്ങില്‍ ഇടിച്ച് മറിഞ്ഞ് അപകടം. ആര്യനാട്- നെടുമങ്ങാട് റോഡില്‍ കുളപ്പടക്ക് സമീപത്തെ കെഎസ്ഇബിയുടെ ട്രാന്‍സ്‌ഫോര്‍മര്‍ സുരക്ഷാ വേലിയില്‍ ഇടിച്ചാണ് അപകടം. കഴിഞ്ഞദിവസം ഉച്ചയ്ക്കാണ് സംഭവം. കാറിനുള്ളില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടായിരുന്നത്. ട്രാന്‍സ്‌ഫോര്‍മര്‍ ഫെന്‍സിലിടിച്ച കാര്‍ വട്ടംകറങ്ങി ആര്യനാട് ഭാഗത്തേക്ക് തിരിഞ്ഞ നിലയിലാണ് കിടന്നത്. 

അമിതവേഗത്തില്‍ എത്തിയ കാര്‍ തിട്ടയില്‍ ഇടിച്ചു നിയന്ത്രണം തെറ്റിയാണ് ഫെന്‍സിങ്ങില്‍ ഇടിച്ചതെന്നും വാഹനം ഓടിച്ച ആള്‍ മദ്യലഹരിയില്‍ ആയിരുന്നുവെന്നും രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നാട്ടുകാരില്‍ ചിലര്‍ പറയുന്നു. പരിക്കേറ്റ ഇവര്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം, എതിര്‍വശത്ത് നിന്ന് വാഹനം ഇല്ലാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. സുരക്ഷാ വേലി വൈദ്യുത ഫ്യൂസുകളില്‍ തട്ടിയിരുന്നുവെങ്കില്‍ വന്‍ അപകടം ഉണ്ടാകുമായിരുന്നെന്ന് കെഎസ്ഇബി ജീവനക്കാര്‍ പറഞ്ഞു. 

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....