Vismaya News
Connect with us

Hi, what are you looking for?

KERALA NEWS

നടി പാർവ്വതി ജയറാം ആദ്യമായി ശബരിമല ദർശനം നടത്തി; ചിത്രങ്ങൾ

പത്തനംതിട്ട: ചലച്ചിത്ര താരങ്ങളായ ജയറാമും പാർവ്വതിയും ശബരിമല അയ്യപ്പദർശനം നടത്തി. വിഷു ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസമാണ് ശബരിമല നട തുറന്നത്.  ജയറാം ശബരിമലയിൽ നിരവധി തവണ എത്തിയിട്ടുണ്ടെങ്കിലും പാർവതി ആദ്യമായാണ് അയ്യപ്പ ദർശനത്തിന് എത്തുന്നത്.

കറുത്ത വസ്ത്രവും കഴുത്തിൽ മാലയും അണിഞ്ഞാണ് പാർവ്വതിയും ജയറാമും എത്തിയത്. വൈകിട്ട് ദീപാരാധന തൊഴാനായാണ് ഇരുവരും പൊന്നമ്പലമേട്ടിൽ എത്തിയത്.

എല്ലാ മണ്ഡലകാലത്തും ജയറാം പതിവായി ശബരിമലയിൽ എത്താറുണ്ട്. താരം തനിച്ചും ചിലപ്പോൾ സുഹൃത്തുക്കൾക്കൊപ്പവും മകൻ കാളിദാസിനൊപ്പവും താരം ശബരിമല ദർശനം നടത്താറുണ്ട്.

വിഷു ഉത്സവം പൂർത്തിയാക്കി 19 ന് രാത്രി ഹരിവരാസനം പാടി നട അടക്കും.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...