പ്രമുഖ വെജിറ്റേറിയന്‍ ഭക്ഷ്യോത്പന്ന നിർമ്മാതാക്കളാണ് ബ്രാഹ്മിൻസ്. കേരളം ആസ്ഥാനമാക്കി കൊണ്ട് പ്രവർത്തിക്കുന്ന ബ്രാഹ്മിൻസിനെ ഇപ്പോൾ ഏറ്റെടുത്തിരിക്കുകയാണ് വിപ്രോ. ദേശീയ തലത്തിൽ തന്നെ ഇപ്പോൾ ഏതാണ്ട് പതിനാലോളം കമ്പനികളെ വിപ്രോ ഏറ്റെടുത്തിട്ടുണ്ട്. മാത്രമല്ല, ചന്ദ്രിക സോപ്പിനെയും നിറപറയേയും ഉൾപ്പെടെ വിപ്രോ ഏറ്റെടുത്തിരുന്നു.2003 ൽ ആണ് ചന്ദ്രികയെ വിപ്രോ ഏറ്റെടുത്തത്. കഴിഞ്ഞ വർഷം നിറപറയേയും ഏറ്റെടുത്തു. ബ്രാഹ്മിൻസിനെ വിപ്രോ ഏറ്റെടുത്തെങ്കിലും ബ്രാൻഡ് നെയിം അതുപോലെ തന്നെ നിലനിർത്താനാണ് തീരുമാനം. 2022-23ല്‍ 15 ശതമാനം വളര്‍ച്ചയോടെ 120 കോടി രൂപയുടെ വിറ്റുവരവാണ് ബ്രാഹ്‌മിന്‍സ് സ്വന്തമാക്കിയത്. അതേസമയം, 2022-23ല്‍ 10,000 കോടി രൂപയാണ് വിപ്രോയുടെ വിറ്റുവരവ്.