Connect with us

Hi, what are you looking for?

LOCAL NEWS

മൃഗശാലയിൽ വ്യത്യസ്ത ഇനങ്ങളിലെ 12 പക്ഷികളും മൃഗങ്ങളും ഉടനെത്തും

തി​രു​വ​ന​ന്ത​പു​രം: വ്യ​ത്യ​സ്ത ഇ​ന​ങ്ങ​ളി​ലു​ള്ള 12 പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും മൃ​ഗ​ശാ​ല​യി​ലേ​ക്ക് ഉ​ട​ൻ എ​ത്തി​ക്കു​മെ​ന്ന് മ​ന്ത്രി ജെ. ​ചി​ഞ്ചു​റാ​ണി. മൃ​ഗ​ശാ​ല​യി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ ര​ണ്ട് ബാ​റ്റ​റി വാ​ഹ​ന​ങ്ങ​ളു​ടെ ഫ്ലാ​ഗ് ഓ​ഫ് നി​ർ​വ​ഹി​ച്ച​ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

തി​രു​പ്പ​തി ശ്രീ​വെ​ങ്കി​ടേ​ശ്വ​ര മൃ​ഗ​ശാ​ല​യി​ൽ​നി​ന്നാ​ണ് പ​ക്ഷി​ക​ളെ​യും മൃ​ഗ​ങ്ങ​ളെ​യും എ​ത്തി​ക്കു​ന്ന​ത്. ഓ​രോ ജോ​ടി വീ​തം സിം​ഹം, ഹ​നു​മാ​ൻ കു​ര​ങ്ങ്, വെ​ള്ള മ​യി​ൽ, എ​മു, ര​ണ്ട് ജോ​ടി കാ​ട്ടു​കോ​ഴി തു​ട​ങ്ങി​യ​വ​യാ​ണ് പു​തു​താ​യി എ​ത്തു​ന്ന​ത്. മേ​യ് മാ​സ​ത്തോ​ടെ ഇ​വ​യെ​ത്തും. കേ​ന്ദ്ര മൃ​ഗ​ശാ​ല അ​മോ​റി​റ്റി​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ച​തി​നാ​ൽ ന​ട​പ​ടി​ക​ൾ കൂ​ടു​ത​ൽ വേ​ഗ​ത്തി​ൽ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കും. ഇ​വി​ടെ അ​ധി​ക​മു​ള്ള നാ​ല് ക​ഴു​ത​പ്പു​ലി, ഒ​രു ജോ​ടി ഹി​പ്പോ​പൊ​ട്ടാ​മ​സ്, മൂ​ന്ന് ജോ​ടി പ​ന്നി മാ​നു​ക​ൾ, ര​ണ്ട് ജോ​ടി സ്വാം​പി ഡീ​യ​റു​ക​ൾ എ​ന്നി​വ​യെ തി​രി​കെ ന​ൽ​കും.

ജൂ​ണി​ൽ ഹ​രി​യാ​ന​യി​ലെ മൃ​ഗ​ശാ​ല​യി​ൽ​നി​ന്ന് ര​ണ്ട് ജോ​ടി ഹ​നു​മാ​ൻ കു​ര​ങ്ങു​ക​ളെ​ക്കൂ​ടി എ​ത്തി​ക്കും. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്ന് സീ​ബ്രാ ഉ​ൾ​പ്പെ​ടെ മൃ​ഗ​ങ്ങ​ളെ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു. കൃ​ഷ്ണ​മൃ​ഗ​ങ്ങ​ളു​ൾ​പ്പെ​ടെ​യു​ള്ള​ ക്ഷ​യ​രോ​ഗം ബാ​ധി​ച്ച മൃ​ഗ​ങ്ങ​ളെ പ്ര​ത്യേ​കം മാ​റ്റി​പാ​ർ​പ്പി​ച്ച​ത് ഗു​ണം ചെ​യ്തു. മൃ​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കു​ന്ന ജീ​വ​ന​ക്കാ​ർ​ക്ക് രോ​ഗ​ബാ​ധ​യു​ണ്ടോ​യെ​ന്ന് തി​രി​ച്ച​റി​യാ​നും പ്ര​ത്യേ​ക പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.

ഇ​ത്ത​രം രോ​ഗ​ങ്ങ​ൾ ബാ​ധി​ക്കു​ന്ന​തു​വ​ഴി മൃ​ഗ​ങ്ങ​ളു​ടെ എ​ണ്ണ​ത്തി​ലു​ണ്ടാ​യ കു​റ​വ് നി​ക​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ഞ്ച് ബാ​റ്റ​റി വാ​ഹ​ന​ങ്ങ​ളാ​ണ് നി​ല​വി​ൽ സ​ന്ദ​ർ​ശ​ക​ർ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. 10,40,000 രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ വാ​ങ്ങി​യ​ത്. മൃ​ഗ​ശാ​ല സ​ന്ദ​ർ​ശി​ക്കാ​നെ​ത്തു​ന്ന പ്രാ​യ​മാ​യ​വ​ർ​ക്കും ന​ട​ക്കാ​ൻ പ്ര​യാ​സ​മു​ള്ള​വ​ർ​ക്കും ഈ ​വാ​ഹ​ന​ങ്ങ​ൾ ഏ​റെ ഉ​പ​കാ​ര​പ്പെ​ടും. ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ കൂ​ടി ജൂ​ണോ​ടെ ല​ഭ്യ​മാ​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. വാ​ഹ​ന​ത്തി​ലി​രു​ന്നു​കൊ​ണ്ട് മൃ​ഗ​ശാ​ല ചു​റ്റി​ക്കാ​ണാ​ൻ ഒ​രാ​ൾ​ക്ക് 60 രൂ​പ​യാ​ണ് ഫീ​സ്.

You May Also Like

KERALA NEWS

ആലപ്പുഴ: ചക്കുളത്തുകാവ് പൊങ്കാല ഇന്ന്. പുലര്‍ച്ചെ നാലുമണിയോടെ പൊങ്കാല ചടങ്ങുകള്‍ ആരംഭിച്ചു. 9.30ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പൊങ്കാല ഉദ്ഘാടനം ചെയ്യും.ദുര്‍ഗ്ഗാദേവിക്ക് പൊങ്കാല നൈവേദ്യം സമര്‍പ്പിക്കാന്‍ ലക്ഷകണക്കിന് സ്ത്രീകളാണ് ചക്കുളത്തുകാവില്‍ എത്തുക. അരിയും...

KERALA NEWS

കൊല്ലം: കൊല്ലം ഓയൂരില്‍ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ കുട്ടിയുടെ അച്ഛനെ കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ അച്ഛന്‍ താമസിച്ചിരുന്ന പത്തനംതിട്ട നഗരത്തിലെ ഫ്‌ളാറ്റില്‍ പ്രത്യേക പോലീസ് സംഘം പരിശോധന നടത്തി. ഇവിടെയുള്ള...

KERALA NEWS

സംസ്ഥാനത്ത് ക്രിസ്ത്യന്‍ പള്ളികള്‍ പെരുകുന്നു എന്ന പരാതിയില്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കിയത് വിവാദത്തില്‍. ബംഗലൂരു സ്വദേശി നല്‍കിയ പരാതിയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ക്കു വേണ്ടി ജോയിന്റ് ഡയറക്ടറാണ് നിര്‍ദേശം നല്‍കിയത്. സംസ്ഥാനത്ത്...

KERALA NEWS

കൊല്ലത്ത് ആറ് വയസുകാരി അബിഗേൽ സാറാ റെജിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നാലെ സ്വന്തം കാർ പുറത്തിറക്കാൻ കഴിയാത്ത ദുരവസ്ഥയിൽ മലപ്പുറം സ്വദേശി. തട്ടിക്കൊണ്ടു പോകാൻ ഉപയോഗിച്ച കാറിലെ വ്യാജ നമ്പർ മലപ്പുറം സ്വദേശിയുടെ...