Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

കവലയൂർ കാവിളാകം ഏലയിൽ വൻ തീപിടുത്തം

മണമ്പൂർ : കവലയൂർ കാവിളാകം ഏലയിൽ വൻ തീപിടുത്തം ഉണ്ടായി. ഞായറാഴ്ച ഉച്ചയോടെയാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ടാണ് നാട്ടുകാർ തീ പിടിച്ചത് അറിയുന്നത്. മൂന്ന് മണിക്കൂറോളം തീ പടർന്നു. ആറ്റിങ്ങൽ ഫയർ ഫോഴ്സ് എത്തി ഏറെ പരിശ്രമിച്ച് തീ അണച്ചു.വിവരം അറിഞ്ഞ ഉടൻ തന്നെ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ നഹാസ്, വൈസ് പ്രസിഡന്റ്‌ ലിസി വി തമ്പി, വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സുധീർ, 15ആം വാർഡ് മെമ്പർ സുരേഷ്കുമാർ , 13ആം വാർഡ് മെമ്പർ ഒലീദ്, 5ആം വാർഡ് മെമ്പർ മുഹമ്മദ്‌ റാഷിദ്‌ തുടങ്ങിയ ജനപ്രതിനിധികൾ നേതൃത്വം നൽകി. ആറ്റിങ്ങൽ എംഎൽഎ ഒഎസ് അംബിക സ്ഥലം സന്ദർശിച്ചു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....