Monday, September 25, 2023

ഗുരുവായൂര്‍ ക്ഷേത്രത്തിൽ പൊതു അവധി ദിവസങ്ങളിലെ സ്‌പെഷ്യൽ ദർശനം നിർത്തി

തൃശൂർ: ഗുരുവായൂരിൽ പൊതു അവധി ദിവസങ്ങളിലെ സ്‌പെഷ്യൽ ദർശനം നിർത്തിവെയ്‌ക്കാനൊരുങ്ങി ദേവസ്വം ബോർഡ്. രാവിലെ ആറ് മുതൽ ഉച്ചയ്‌ക്ക് രണ്ട് വരെയുള്ള സ്‌പെഷ്യൽ ദർശനമാണ് നിർത്താൻ തീരുമാനിച്ചത്. പൊതു അവധി ദിവസങ്ങളിൽ വലിയ തിരക്കാണ് ഗുരുവായൂർ ക്ഷേത്രത്തിൽ അനുഭവപ്പെടുന്നത്. അതിനിടെ സ്‌പെഷ്യൽ ദർശനം അനുവദിക്കുന്നത് ക്യൂ നിൽക്കുന്നവർക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ടെന്ന് കണക്കിലെടുത്താണ് തീരുമാനം.

ക്ഷേത്രം ഗോപുരത്തിൽ നിന്ന് ടോക്കൺ വാങ്ങി ദർശനം നടത്തുന്നവരുടെ എണ്ണം വർദ്ധിച്ചതോടെ ഭക്തർക്ക് ദർശനത്തിനായി അഞ്ചും ആറും മണിക്കൂർ ക്യൂ നിൽക്കേണ്ട സാഹചര്യമായിരുന്നു. പുതിയ തീരുമാനത്തോടെ ഇത് ഒഴിവായി.

വൈശാഖം പിറന്നതോടെ ദർശനത്തിന് വൻ തിരക്കാണ്. ഞായറാഴ്ച ദർശനത്തിന് വൻ തിരക്കുണ്ടായിരുന്നെങ്കിലും ഉച്ചയ്‌ക്ക് 1.45-ഓടെ ക്യൂവിൽ നിന്ന് മുഴുവൻ ഭക്തർക്കും ദർശനം ലഭിച്ചു.

Related Articles

Latest Articles