Monday, September 25, 2023

ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യാൻ ഇനി പാസ്സ്‌വേർഡ് വേണ്ട; സുരക്ഷിതമായ ലോഗിൻ സംവിധാനം ഇങ്ങനെ

ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്യുന്നതിന് പാസ്സ്‌വേർഡ് വേണ്ടാത്ത സംവിധാനം നിലവിൽ വന്നിരിക്കുകയാണ്. എങ്ങിനെ എന്നല്ലേ? ഇനി മുതൽ ‘പാസ്കീ’ എന്ന പുതിയ സംവിധാനത്തിലൂടെ അതിവേഗം ഗൂഗിൾ ലോഗിൻ ചെയ്യാൻ സാധിക്കും.

ഇപ്പോൾ പാസ്സ്‌വേർഡ് ഓർമ്മിച്ചു വയ്ക്കുന്നതിന് റിമെമ്പർ പാസ്സ്‌വേർഡ് എന്ന ഓപ്ഷനുണ്ടെങ്കിലും അത്ര സുരക്ഷിതമല്ല അതെന്ന് എല്ലാവർക്കുമറിയാം. എന്നാൽ ഇക്കാര്യത്തിൽ പാസ്കീ കൂടുതൽ സുരക്ഷിതമാണ്. സ്ഥിരമായി ഉപയോഗിക്കുന്ന സ്വന്തം ഉപകരണങ്ങളിൽ മാത്രമേ പാസ്കീ പ്രവർത്തനക്ഷമമാക്കുവാൻ സാധിക്കുകയുള്ളൂ.

g.co/passkeys എന്ന ലിങ്ക് ഉപയോഗിച്ചോ ഗൂഗിൾ അക്കൗണ്ടിലെ സെക്യൂരിറ്റി എന്ന ഓപ്ഷൻ വഴിയോ പാസ്കീ തിരഞ്ഞെടുക്കാവുന്നതാണ്. ഏത് ഉപകരണത്തിലാണോ അക്കൗണ്ട് ഉപയോഗിക്കുന്നത് അതിൽ പാസ്കീ ജനറേറ്റ് ചെയ്യാവുന്നതാണ്

Related Articles

Latest Articles