Vismaya News
Connect with us

Hi, what are you looking for?

HEALTH

രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കാൻ പാവയ്ക്ക ജ്യൂസ്

പാവയ്ക്ക ആരോഗ്യത്തിന് ഉത്തമം ആയ ഒരു പച്ചക്കറിയാണ്. ഇതിന്റെ ​ഗുണങ്ങൾ ഒട്ടേറെയാണ്. ശരീരഭാരം കുറയ്ക്കൽ മുതല്‍ രക്തം ശുദ്ധീകരിക്കൽ വരെ ചെയ്യാൻ പാവയ്ക്കയ്ക്കു കഴിവുണ്ട്. വിറ്റാമിന്‍ ബി, സി, ഇരുമ്പ്, പൊട്ടാസ്യം, മഗ്നീഷ്യം, ഫോളേറ്റ്, സിങ്ക്, കാത്സ്യം തുടങ്ങിയവ പാവയ്ക്കയിൽ അടങ്ങിയിട്ടുണ്ട്. പാവയ്ക്ക കറി വച്ചു കഴിക്കുന്നതു പോലെ തന്നെ ഗുണപ്രദമാണ് പാവയ്ക്കാ ജ്യൂസ് ആയി കഴിക്കുന്നതും. പാവയ്ക്കയുടെ ചില ഗുണങ്ങള്‍ അറിയാം.

പാവയ്ക്കയിൽ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇവ ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. വിറ്റാമിന്‍ സിയുടെ കലവറയാണ് പാവയ്ക്ക. കൂടാതെ, ‘ആന്‍റി ഇന്‍ഫ്ലമേറ്ററി’ ഗുണങ്ങളും അടങ്ങിയ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും.

പാവയ്ക്ക ജ്യൂസിന്റെ ആന്റി ഇന്‍ഫ്ലമേറ്ററി ഗുണങ്ങള്‍ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കുന്നു. അങ്ങനെ ഹൃദ്രോഗം, പക്ഷാഘാതം ഇവയ്ക്കുള്ള സാധ്യതയും കുറയുന്നു. മുഖക്കുരു അകറ്റാനും ചര്‍മത്തിലെ അണുബാധകള്‍ അകറ്റാനും പാവയ്ക്ക സഹായിക്കുന്നു. തിളങ്ങുന്ന, ആരോഗ്യമുള്ള ചര്‍മം സ്വന്തമാക്കാന്‍ പാവയ്ക്ക ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മതി.

പാവയ്ക്കയില്‍ ഇന്‍സുലിന്‍ പോലുള്ള പോളിപെപ്റ്റൈ‍ഡ് പി എന്ന പ്രോട്ടീന്‍ ഉണ്ട്. ഇത് ഇന്‍സുലിന്റെ പ്രവര്‍ത്തനത്തെ അനുകരിക്കുകയും പ്രമേഹരോഗികളില്‍ രക്തത്തിലെ പഞ്ചസാരയുടെ അളവു കുറയ്ക്കുകയും ചെയ്യുന്നു.

പാവയ്ക്ക ജീവകം സിയുടെ കലവറയാണ്. ഇത് രോഗപ്രതിരോധ ശക്തി വര്‍ദ്ധിപ്പിക്കുന്നു. പാവയ്ക്കയ്ക്ക് ആന്റി വൈറല്‍ ഗുണങ്ങളുണ്ട്. ഇത് രോഗപ്രതിരോധ സംവിധാനംതന്നെ ശക്തിപ്പെടുത്തുന്നു. ദഹനത്തിനു സഹായിക്കുന്നു.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

KERALA NEWS

അടൂര്‍ പട്ടാഴിമുക്കില്‍ കാര്‍ കണ്ടെയ്‌നര്‍ ലോറിയിലേക്ക് ഇടിച്ചുകയറി രണ്ടുപേര്‍ മരിച്ച അപകടം ആത്മഹത്യയെന്ന് സൂചന. അപകടത്തില്‍ കാര്‍ യാത്രികരായിരുന്ന ചാരുംമൂട് സ്വദേശി ഹാഷിം (35), നൂറനാട് സ്വദേശിയും അധ്യാപികയുമായ അനുജ (36) എന്നിവര്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...