ആപ്പിൾ ഐഫോൺ 15 സീരീസിന്റെ മോഡലുകൾ നിർമ്മിക്കാനൊരുങ്ങി ഇന്ത്യയെന്ന് റിപ്പോർട്ട്. ടാറ്റ ഗ്രൂപ്പ് ആപ്പിളിന്റെ വരാനിരിക്കുന്ന മോഡലുകളായ ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ ഇന്ത്യയിൽ നിർമ്മിക്കാനുള്ള നടപടികൾ ആരംഭിച്ചു. നേരത്തെ, ഫോക്‌സ്‌കോൺ, പെഗാട്രോൺ, ലക്‌സ് ഷെയർ തുടങ്ങിയ കമ്പനികൾ ഇന്ത്യയിൽ ഐഫോൺ അസംബിൾ ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ടാറ്റ ഗ്രൂപ്പും ഈ പട്ടികയിൽ എത്തിയിരിക്കുകയാണ്. ഇന്ത്യയിൽ ഐഫോൺ നിർമിക്കുന്ന നാലാമത്തെ കമ്പനിയായി ടാറ്റ ഗ്രൂപ്പ് മാറും.
ഐഫോണ്‍ 15, 15 പ്ലസ്, 15 പ്രോ, 15 പ്രോ മാക്‌സ്. ഇവയില്‍ 15, 15 പ്ലസ് എന്നിവ നിര്‍മിച്ചു നല്‍കാനായിരിക്കും ടാറ്റയ്‌ക്ക് കരാര്‍ ലഭിക്കുക. രണ്ട് മോഡലുകളുടെയും 5 ശതമാനം മാത്രമേ ടാറ്റ നിർമ്മിക്കൂ. പുതിയ ഐഫോണിന്റെ റെഗുലർ വേരിയന്റിന്റെ 70 ശതമാനവും ഫോക്‌സ്‌കോണും സാധാരണ വേരിയന്റിന്റെ 25 ശതമാനം ലക്‌സ് ഷെയറും നിർമ്മിക്കും.
ഐഫോണ്‍ 15,15 പ്ലസ് മോഡലുകളാകും ആദ്യം നിർമിക്കുക. ചൈന കേന്ദ്രീകരിച്ച് ഇപ്പോള്‍ നടക്കുന്ന ഐഫോണ്‍ നിര്‍മാണം മറ്റു രാജ്യങ്ങളിലേക്കും പറിച്ചുനടാനുള്ള ശ്രമം ആപ്പിള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമാണ് ടാറ്റയെ ഒപ്പം കൂട്ടാനുള്ള നീക്കമെന്നാണ് കരുതുന്നത്.
അതേസമയം, ഐഫോൺ 15 സീരീസ് നിർമ്മിക്കാനായി ബെംഗളൂരുവിലെ വിസ്‌ട്രോണിന്റെ ഐഫോൺ പ്ലാന്റ് ടാറ്റ ഗ്രൂപ്പ് ഇതിനകം വാങ്ങിയിട്ടുണ്ട്. നിലവില്‍ ഐഫോണ്‍ നിര്‍മാണത്തിനു വേണ്ട ഘടകഭാഗങ്ങള്‍ നിര്‍മിച്ചു നല്‍കുന്ന ജോലി ടാറ്റ നടത്തുന്നുണ്ട്. എല്ലാ വർഷവും സെപ്റ്റംബർ മാസത്തിലാണ് ഐഫോൺ സീരീസ് ലോഞ്ച് ചെയ്യുന്നത്. ഈ വർഷം, ഐഫോൺ 15 ആപ്പിളിന് സെപ്റ്റംബറിൽ അവതരിപ്പിക്കാനാകും
