Tuesday, June 6, 2023

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില

സംസ്ഥാനത്ത് കുതിച്ചുയർന്ന് സ്വർണ വില. തുടര്‍ച്ചയായ മൂന്ന് ദിവസം ഇടിവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് ആണ് ഇന്ന് രേഖപ്പെടുത്തിയത്. ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5630 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 45040 രൂപയിലുമാണ് ഇപ്പോൾ വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 18 കാരറ്റിന് 320 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4665 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 37320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. 01 രൂപ വര്‍ധിച്ച് 79 രൂപയിലാണ് ശനിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 103 രൂപയുമാണ്

Related Articles

- Advertisement -

Latest Articles

- Advertisement -

Latest Articles