Monday, September 25, 2023

യൂണിഫോമിലെത്തുന്ന സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര

തമിഴ്നാട് ട്രാൻപോർട്ട് കോർപ്പറേഷൻ ബസുകളിൽ യൂണിഫോം ധരിച്ചെത്തുന്ന മുഴുവൻ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്കും സൗജന്യയാത്ര അനുവദിക്കാൻ തമിഴ്നാട് ഗതാഗത വകുപ്പ്. ഗതാഗത വകുപ്പ് നൽകിയ പാസുമായി എത്തുന്ന വിദ്യാർത്ഥികൾക്കും സൗജന്യയാത്ര ലഭിക്കും.

ഒരു ദിവസം രണ്ട് സൗജന്യയാത്രയാണ് അനുവദിക്കുക. 2016 മുതൽ സർക്കാർ ബസുകളിൽ സ്കൂൾ, കോളജ് വിദ്യാർത്ഥികൾക്ക് സൗജന്യയാത്ര അനുവദിച്ചിട്ടുണ്ട്.

യൂണിഫോമിൽ വരുന്ന കുട്ടികളെയോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കണ്ടക്ടർമാർക്ക് മുന്നറിയിപ്പുമുണ്ട്.

കൊവിഡ് കാരണം സൗജന്യപാസുകൾ അനുവദിക്കുന്നത് കഴിഞ്ഞ വർഷങ്ങളിൽ മുടങ്ങിയിരുന്നു. സ്മാർട്ട് കാർഡ് വിതരണം പൂർത്തിയാകാത്തതുകൊണ്ടാണ് യൂണിഫോം എന്ന മാനദണ്ഡം കൂടി വച്ചത്

Related Articles

Latest Articles