Monday, September 25, 2023

എരുമേലി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം: ആശങ്കയില്‍ പ്രദേശവാസികൾ

കോട്ടയം: എരുമേലി ചേനപ്പാടിയിൽ ഭൂമിക്കടിയിൽ നിന്ന് വീണ്ടും ഉഗ്രസ്ഫോടന ശബ്ദം കേട്ടെന്ന് പ്രദേശവാസികൾ. ഇന്ന് പുലർച്ചെ നാലരക്ക് ശേഷമാണ് ഭൂമിക്കടിയിൽ നിന്നും രണ്ടു തവണ ഉഗ്രമായ ശബ്‍ദം ഉയർന്നത്. കഴിഞ്ഞ തവണത്തേക്കാൾ ഉഗ്രമായ ശബ്ദമാണെന്നും ഭൂമികുലുക്കത്തിന് സമാനമായ തോന്നിയെന്നും പ്രദേശവാസികൾ അറിയിച്ചു.

കഴിഞ്ഞ തിങ്കളഴ്ച വൈകുന്നേരം ഇതിന് സമാനമായ രീതിയിൽ രണ്ടു തവണ ഭൂമിക്കടിയിൽ നിന്നും ശബ്ദം ഉയർന്നിരുന്നു. തുടർന്ന്, വിഷയം സംസ്ഥാന ജിയോളജി വകുപ്പിന്റെ ശ്രദ്ധയിൽപെടുത്തിയിരുന്നു.

പ്രദേശത്ത് സെന്റർ ഫോർ എർത്ത് സയൻസിന്റെ പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞെങ്കിലും ഇത് വരെയും നടന്നിട്ടില്ല. ഇതിനിടെ, ഇന്ന് വീണ്ടും ശബ്ദം കേട്ടത് ആളുകളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്.

വിഷയത്തിൽ നാട്ടുകാരുടെ ആശങ്ക അകറ്റണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.

Related Articles

Latest Articles