Monday, September 25, 2023

മഴ: ഇന്ത്യ – പാകിസ്താൻ മത്സരം ഉപേക്ഷിച്ചു

കാന്‍ഡി: മഴ വില്ലനായതോടെ ഇന്ത്യ – പാകിസ്ഥാൻ ഏഷ്യാ കപ്പ് മത്സരം ഉപേക്ഷിച്ചു. രണ്ടാം ഇന്നിങ്‌സ് പൂർത്തിയാക്കാനാകാതെ വന്നതോടെയാണ് മത്സരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 48.5 ഓവറില്‍ 266 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. പിന്നാലെ കനത്ത മഴയെത്തിയതോടെ ബാറ്റിങ്ങിന് ഇറങ്ങാൻ പാകിസ്താനായില്ല.

കാന്‍ഡിയിലെ പല്ലെകെലെ സ്റ്റേഡിയത്തിലായിരുന്നു മത്സരം. മഴ തുടര്‍ന്നതോടെ മത്സരം പൂര്‍ത്തിയാക്കാന്‍ സാധിക്കില്ലെന്ന് ഇന്ത്യന്‍ സമയം 9.50ന് അമ്പയര്‍മാര്‍ അറിയിക്കുകയായിരുന്നു. ഇതോടെ ഇരു ടീമും ഓരോ പോയിന്റ് വീതം പങ്കുവച്ചു. ആദ്യ മത്സരത്തില്‍ നേപ്പാളിനെ തകര്‍ത്ത പാകിസ്താന്‍ ഇതോടെ സൂപ്പര്‍ ഫോറില്‍ കടന്നു.

Related Articles

Latest Articles