Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

തിരുവനന്തപുരത്ത് വീട്ടില്‍ക്കയറി അതിക്രമം ; യുവാവ് അറസ്റ്റില്‍


തിരുവനന്തപുരം: വീട്ടില്‍ വന്ന് പ്രശ്‌നമുണ്ടാക്കിയയാള്‍ റോഡരികില്‍ പാര്‍ക്ക് ചെയ്തിരുന്ന ബൈക്ക് കത്തിച്ചു. കരമന തളിയില്‍ പമ്പ് ഹൗസ് റോഡിലാണ് സംഭവം. അക്രമം കാണിച്ച നാഗര്‍കോവില്‍ സ്വദേശി വികാസിനെ(28) കരമന പോലീസ് അറസ്റ്റുചെയ്തു.

ശനിയാഴ്ച രാത്രി 11.30 ഓടെയാണ് സംഭവം. സഹോദരിയുടെ വീട്ടില്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു വികാസ്. നാട്ടുകാര്‍ ഇയാളെ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും പ്രശ്‌നമുണ്ടാക്കല്‍ തുടര്‍ന്നു.

ഒടുവില്‍ ബലമായി ഇയാളെ ഓട്ടോയില്‍ കയറ്റി അയച്ചു. ഇതിന്റെ ദേഷ്യത്തില്‍ കരമനയിലെ പമ്പില്‍നിന്ന് പെട്രോള്‍ വാങ്ങി, തിരിച്ചുവന്ന് ബൈക്ക് കത്തിക്കുകയായിരുന്നു.

ആരുമില്ലെന്ന് ഉറപ്പാക്കിയശേഷമാണ് 12 മണിയോടെയെത്തി വണ്ടി കത്തിച്ചതെന്ന് പോലീസ് പറഞ്ഞു.

വികാസിനെ പിടിച്ചുമാറ്റിയ ഒരു വ്യക്തി ഉപയോഗിച്ച ബൈക്കാണ് ദേഷ്യത്തില്‍ കത്തിച്ചത്. ബൈക്ക് പൂര്‍ണമായും കത്തി. തളിയില്‍ പമ്പ് ഹൗസ് റോഡില്‍ മിനിയുടെ മകന്‍ ഉപയോഗിച്ചിരുന്ന ബൈക്കാണ് കത്തിച്ചത്. വികാസ് സഹോദരിയുടെ വീട്ടില്‍ച്ചെന്ന് വഴക്കുണ്ടാക്കുന്നത് പതിവാണെന്നും കുടുംബപ്രശ്‌നങ്ങളാണ് സംഭവത്തിനു പിന്നിലെന്നും പോലീസ് പറഞ്ഞു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

KERALA NEWS

തിരുവനന്തപുരം: തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവ് എം എൽ എയുമായി നടുറോഡിൽ വച്ചുണ്ടായ വാക്കുതർക്കത്തിൽ ഡ്രൈവർ യദുവിനെതിരെ തൽക്കാലം നടപടിയെടുക്കില്ലെന്ന് മന്ത്രി കെ ബി ഗണേശ് കുമാർ വ്യക്തമാക്കി....

KERALA NEWS

വ്യാജ പുരാവസ്തു തട്ടിപ്പു കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്ന മോന്‍സണ്‍ മാവുങ്കലിന്റെ ഭാര്യ ത്രേസ്യാമ്മ കുഴഞ്ഞ് വീണ് മരിച്ചു. 68 വയസായിരുന്നു.ചേര്‍ത്തല ട്രഷറിയില്‍ പെന്‍ഷന്‍ വാങ്ങുന്നതിനെത്തി ക്യൂ നില്‍ക്കുമ്പോള്‍ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍...