Monday, September 25, 2023

ഇന്ത്യൻ ലോകകപ്പ് ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു സാംസനെയും ആർ അശ്വിനെയും ഒഴിവാക്കി

ഏകദിന ലോകകപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹിത് ശർമ നയിക്കുന്ന 15 അംഗങ്ങൾ അടങ്ങിയ ടീമിനെയാണ് ബിസിസിഐ പ്രഖ്യാപിച്ചത്. മലയാളി താരം സഞ്ജു സാംസനും സ്പിന്നർ രവിചന്ദ്രൻ അശ്വിനും യൂസ്വേന്ദ്രയും ടീമിൽ ഇടം പിടിച്ചില്ല.

ഹർദിക് പാണ്ഡ്യയാണ് ടീമിന്റെ വൈസ് ക്യാപ്റ്റൻ. ഒക്ടോബർ-നവംബർ മാസങ്ങളിലായി ഇന്ത്യയിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. മെഡിക്കൽ ക്ലിയറൻസ് ലഭിച്ചതോടെ പരിക്ക് ഭേദമായി തിരിച്ചെത്തിയ കെഎൽ രാഹുലിനെയും ഇഷാനെയും വിക്കറ്റ് കീപ്പർ ബാറ്റർമാരായി ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്

Related Articles

Latest Articles