Monday, September 25, 2023

യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് അമേരിക്കൻ താരം കോകോ ഗൗഫ്

യുഎസ് ഓപ്പൺ കിരീടം സ്വന്തമാക്കി അമേരിക്കൻ താരം കോകോ ഗൗഫ്. ആർതുർ ആഷെ സ്റ്റേഡിയത്തിൽ നടന്ന പോരാട്ടത്തിനൊടുവിൽ ആണ് ബെലാറസ് താരം സബലെങ്കയെ അട്ടിമറിച്ച് ഗൗഫ് യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടത്. 2-6,6-3,6-2 എന്നിങ്ങനെയാണ് സ്കോർ നില.

യുഎസ് ഓപ്പൺ കിരീടം നേടിയ ട്രാസി ഓസ്റ്റിനും സെറീന വില്യംസിനും ശേഷം കിരീടം നേടുന്ന യുഎസിന്റെ മൂന്നാമത്തെ കൗമാര താരമാണ് ഗൗഫ്. മാർട്ടിന് ഹിങ്ഗിസിനെ തോൽപ്പിച്ചാണ് 1999ൽ 18 വയസ്സുള്ളപ്പോൾ സെറീന വില്യംസ് യുഎസ് ഓപ്പൺ കിരീടം നേടിയത്.

മുൻപ് നടന്ന വിംബിൾഡൺ ടൂർണമെന്റിൽ ആദ്യ റൗണ്ടിൽ തന്നെ പുറത്തായ ഗൗഫ് പിന്നീട് നടന്ന വാഷിംഗ്ടൺ, സിൻസിനാറ്റി ടൂർണമെന്റുകളിൽ വിജയിച്ച് വിംബിൾഡൺ ടൂർണമെന്റിലെ തോൽവിക്കുള്ള മറുപടി നൽകി. യുഎസ് ഓപ്പൺ കിരീടം കൂടി നേടി തന്റെ കരിയറിലെ ഏറ്റവും വലിയ നേട്ടം കൂടി സ്വന്തമാക്കി.

Related Articles

Latest Articles