Monday, September 25, 2023

മോട്ടറോളയുടെ പുതിയ സ്മാർട്ട് ഫോൺ മോട്ടോ ജി54 5ജി വിപണിയിലേക്കെത്തി

മോട്ടറോളയുടെ പുതിയ ഫോൺ മോട്ടോ ജി54 5ജി വിപണിയിലേക്കെത്തി. ഫ്ലിപ്പ്കാർടിലും മോട്ടറോള ഇന്ത്യ വെബ്‌സൈറ്റിലും പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും. 12ജിബി റാം + 256ജിബി 5ജി സ്റ്റോറേജും മീഡിയടെക് ഡിമെൻസിറ്റി 7020 ഒക്ടാ കോർ പ്രോസസറുമായാണ് മോട്ടോ ജി54 5ജി വരുന്നത്. 6000 എംഎഎച്ച് ബാറ്ററിയാണ് ഫോണിലുണ്ടായിരിക്കുക. എഐ കഴിവുകളും, കാര്യക്ഷമമായ ബാറ്ററി ഒപ്റ്റിമൈസേഷനായി 6nm ആർക്കിടെക്ചർ എന്നിവയും ലഭ്യമായിരിക്കും.

TurboPower™ 33W ചാർജറിന്റെ സൂപ്പർഫാസ്റ്റ് സ്പീഡ് ഉപയോഗിച്ചു വേഗത്തിൽ ചാർജ് ചെയ്യാനാകും. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) സാങ്കേതികവിദ്യയുള്ള നൂതന 50 എംപി ക്യാമറയും മോട്ടോ ജി54 5ജിയിൽ സജ്ജീകരിച്ചിരിച്ചിട്ടുണ്ട്. 16 എംപി സെൽഫി ക്യാമറയാണ് നൽകിയിരിക്കുന്നത്.

സ്റ്റൈലിഷ് 3D അക്രിലിക് ഗ്ലാസ് (PMMA) ഫിനിഷിങ്ങിലാണ് മോട്ടോ ജി54 എത്തുന്നത്. മിന്റ് ഗ്രീൻ, പേൾ ബ്ലൂ, മിഡ്‌നൈറ്റ് ബ്ലൂ, എന്നിങ്ങനെ മൂന്ന് നിറങ്ങളിൽ മോട്ടോ ജി54 5ജി ലഭ്യമാകും. ബിൽറ്റ്-ഇൻ 12 ജിബി റാം + 256 ജിബി സ്റ്റോറേജ്/ 8 ജിബി റാം + 128 ജിബി സ്റ്റോറേജ് ഓപ്ഷനിലും ലഭ്യമാണ്. രണ്ട് വേരിയന്റുകളും മൈക്രോ എസ്ഡി കാർഡ് ഉപയോഗിച്ച് 1TB വരെ സ്റ്റോറേജ് വികസിപ്പിക്കാൻ സഹായിക്കുന്നു.

Related Articles

Latest Articles