Monday, September 25, 2023

ജിയോ എയര്‍ഫൈബര്‍ സെപ്റ്റംബര്‍ 19 ന്; വേഗം 1.5 ജിബിപിഎസ് വരെ

റിലയന്‍സ് ജിയോയുടെ പുതിയ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനമായ ജിയോ എയര്‍ ഫൈബര്‍ സെപ്റ്റംബര്‍ 19 ന് എത്തും. വീടുകളിലും ഓഫീസുകളിലും ഇന്റര്‍നെറ്റ് കണക്റ്റിവിറ്റിയ്ക്കായി ഉപയോഗിക്കാന്‍ കഴിയുന്ന പോര്‍ട്ടബിള്‍ വയര്‍ലെസ് ഇന്റര്‍നെറ്റ് സേവനംആണ് ജിയോ എയര്‍ ഫൈബര്‍. 1.5 ജിബിപിഎസ് വരെ വേഗമാണ് ഇത് വാഗ്ദാനം ചെയ്യുന്നത്.

കഴിഞ്ഞ വര്‍ഷത്തെ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിന്റെ വാര്‍ഷിക പൊതു യോഗത്തിലാണ് ജിയോ എയര്‍ഫൈബര്‍ ആദ്യം പ്രഖ്യാപിച്ചത്. ഈ വര്‍ഷത്തെ ഗണേശ ചതുര്‍ത്ഥി ദിനത്തില്‍ സേവനം ആരംഭിക്കുമെന്ന് 2023 ജൂണില്‍ നടന്ന വാര്‍ഷിക പൊതുയോഗത്തില്‍ വെച്ച് മുകേഷ് അംബാനി അറിയിച്ചിരുന്നു. പാരന്റല്‍ കണ്‍ട്രോള്‍, വൈഫൈ-6 പിന്തുണ, ഇന്റഗ്രേറ്റഡ് സെക്യൂരിറ്റി ഫയര്‍വാള്‍ ഉള്‍പ്പടെയാണ് പുതിയ സേവനം എത്തുക.

ഇത് വളരെ എളുപ്പം ഉപയോഗിച്ച് തുടങ്ങാനാവുമെന്ന് ജിയോ വ്യക്തമാക്കുന്നു. ജിയോ എയര്‍ഫൈബര്‍ ഉപകരണം ഒരു പ്ലഗ്ഗില്‍ കണക്ട് ചെയ്ത് ഓണ്‍ ചെയ്താല്‍ മാത്രം മതി. അപ്പോള്‍ ഒരു വൈഫൈ ഹോട്ട്‌സ്‌പോട്ട് ലഭിക്കും. ഇതില്‍ കണക്ട് ചെയ്ത് ജിയോയുടെ ട്രൂ 5ജി ആസ്വദിക്കാം.

Related Articles

Latest Articles