Monday, September 25, 2023

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളയ്‌ക്ക് തൃശ്ശൂർ വേദിയാകും

ഈ വർഷത്തെ സംസ്ഥാന സ്കൂൾ കായികമേളക്ക് തൃശ്ശൂർ ജില്ല വേദിയാകും. ഒക്ടോബർ 16 മുതൽ ഒക്ടോബർ 20 വരെ തൃശ്ശൂരിലാണ് സംസ്ഥാന സ്കൂൾ കായികമേള നടക്കുന്നത്. എറണാകുളം ജില്ലയിലാണ് സ്പെഷ്യൽ സ്കൂൾ കലോത്സവം നടക്കുക. നവംബർ 9 മുതൽ 11 വരെയാണ് സ്പെഷ്യൽ സ്കൂൾ കലോത്സവം നടക്കുന്നത്.

ശാസ്ത്രോത്സവത്തിന് തിരുവനന്തപുരം ജില്ലയും സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലം ജില്ലയും വേദിയാകും. ശാസ്ത്രോത്സവം നവംബർ 30 മുതൽ ഡിസംബർ 3 വരെയും സംസ്ഥാന സ്കൂൾ കലോത്സവം 2024 ജനുവരി നാലു മുതൽ 8 വരെയും നടക്കും.

Related Articles

Latest Articles