Vismaya News
Connect with us

Hi, what are you looking for?

SPORTS

ഇന്ത്യടീമിന്റെ ലോകകപ്പിനുള്ള ജേഴ്‌സി പുറത്തു വിട്ട് അഡിഡാസ്

ഏകദിന ലോകകപ്പിനുള്ള ഇന്ത്യയുടെ ഔദ്യോഗിക ജേഴ്സി പുറത്തിറക്കി അഡിഡാസ്. ഏഷ്യ കപ്പിൽ ധരിച്ച ജേഴ്‌സിയിൽ കാര്യമായ മാറ്റങ്ങളില്ലാതയെയാണ് അഡിഡാസ് പുതിയ ജേഴ്‌സി പുറത്തിറക്കിയിരിക്കുന്നത്. തോളിലെ മൂന്ന് വെള്ള വരകളിൽ ദേശീയ പതാകയിലെ നിറങ്ങൾ കൂട്ടിച്ചേർത്താണ് പ്രധാന മാറ്റം.

‘ത്രീ കാ ഡ്രീം’ എന്ന തീം സോങ്ങും അഡിഡാസ് അവതരിപ്പിച്ചിട്ടുണ്ട്. 1983 നും 2011 നും ശേഷം തങ്ങളുടെ ഇന്ത്യൻ ടീം മൂന്നാം ഏകദിന ലോകകപ്പ് നേടുന്നത് കാണാനുള്ള ദശലക്ഷക്കണക്കിന് ആരാധകരുടെ സ്വപ്നത്തെ ‘ത്രീ കാ ഡ്രീം’ സൂചിപ്പിക്കുന്നത്.

എക്സില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് പുതിയ ജേഴ്സി ധരിച്ച് താരങ്ങള്‍ എത്തുന്നത്. ഇന്ത്യന്‍ ക്യാപ്റ്റന് രോഹിത് ശര്‍മ, വിരാട് കോലി, ഹാര്‍ദ്ദിക് പാണ്ഡ്യ, ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ് തുടങ്ങിയവരെല്ലാം പുതിയ ജേഴ്സിയുടെ തീം സോംഗില്‍ പ്രത്യക്ഷപ്പെടുന്നു.

ഇപ്പോള്‍ പുറത്തുവിട്ട ജേഴ്സിയിലെ ഡ്രീം ഇലവന്‍ എന്നത് ലോകകപ്പില്‍ ഉണ്ടാവില്ല. ജഴ്‌സിയിൽ ബിസിസിഐ ലോഗോയ്‌ക്ക് മുകളിൽ രണ്ട് നക്ഷത്രങ്ങൾ പ്രിന്റ് ചെയ്തിട്ടുണ്ട്. ഇന്ത്യ നേടിയ ലോകകപ്പുകളെ സൂചിപ്പിക്കാനാണ് രണ്ട് നക്ഷത്രങ്ങൾ. ഒക്ടോബർ അഞ്ചിന് തുടങ്ങുന്ന ലോകകപ്പ് ക്രിക്കറ്റിൽ എട്ടിന് ചെന്നൈയിൽ ആസ്‌ട്രേലിയക്കെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...