മുംബൈ: ആപ്പിള്‍ പുറത്തിറക്കിയ ഏറ്റവും പുതിയ ഐഫോണ്‍ സ്മാര്‍ട്‌ഫോണ്‍ പരമ്പര ഐഫോണ്‍ 15 സീരീസിന്റെയും മറ്റ് ഉപകരണങ്ങളുടെയും വില്‍പന ഇന്ന് മുതൽ ആരംഭിച്ചു. ഐഫോണ്‍ 15 സീരീസ് സ്മാര്‍ട്‌ഫോണുകള്‍ ആദ്യ ദിവസം തന്നെ സ്വന്തമാക്കാനുള്ള ആവേശത്തിലാണ് ഉപഭോക്താക്കൾ. മുംബൈയിലെ ആപ്പിളിന്റെ ഓഫിഷ്യല്‍ സ്റ്റോറിന് മുന്നില്‍ ഉപഭോക്താക്കളുടെ വന്‍ നിരയാണുള്ളതെന്ന് വാർത്ത ഏജൻസി റിപ്പോര്‍ട്ട് ചെയ്യുന്നു.
പലരും കഴിഞ്ഞ ദിവസം മൂന്ന് മണിക്ക് മുതൽ ഇവിടെ എത്തിയിട്ടുണ്ട്. മുംബൈയിലെ ബികെസിയില്‍ തുടക്കമിട്ട ഇന്ത്യയിലെ ആദ്യ ആപ്പിള്‍ സ്റ്റോറില്‍ നിന്ന് ആദ്യ ഐഫോണ്‍ 15 സ്വന്തമാക്കാനുള്ള ശ്രമത്തിലാണ് മിക്കവരും. ഫോൺ വാങ്ങാൻ 17 മണിക്കൂറോളം വരി നില്‍ക്കുകയാണ് പലരും. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും ഇക്കൂട്ടത്തിലുണ്ട്. ഡല്‍ഹിയിലെ ആപ്പിള്‍ സ്‌റ്റോറിന് മുന്നിലും സ്ഥിതി ഇതുപോലെയാണ്.
