Vismaya News
Connect with us

Hi, what are you looking for?

SPORTS

മെഡൽ നേട്ടവുമായി ഇന്ത്യ;  ഏഷ്യൻ ഗെയിംസിൽ തുഴച്ചിലിലും ഷൂട്ടിങ്ങിലും മെഡൽ നേട്ടം

മെഡൽ വേട്ട തുടങ്ങി ഇന്ത്യ. പത്തൊമ്പതാം ഏഷ്യൻ ഗെയിംസിൽ ഷൂട്ടിങ്ങിലും തുഴച്ചിലിലും ഇന്ത്യ മെഡൽ നേടി. ഷൂട്ടിങ്ങിൽ 10 മീറ്റർ റൈഫിളിൽ മെഹുലി ഘോഷ്, രമിത, ആഷി ചൗക്സി എന്നിവരെ അടങ്ങിയ സംഘം വെള്ളി മെഡൽ നേടി. തുഴച്ചിലിൽ അർജുൻ ലാൽ, അരവിന്ദ് സിംഗ് എന്നിവരും വെള്ളി മെഡലിന് അർഹത നേടി. 10 മീറ്റർ റൈഫിളിൽ ചൈന സ്വർണ്ണവും മംഗോളിയ വെങ്കലവും കരസ്ഥമാക്കി.

12,000 ത്തോളം കായിക താരങ്ങളാണ് ഒക്ടോബർ 8 വരെ നടക്കുന്ന ഏഷ്യൻ ഗെയിംസിൽ 45 രാജ്യങ്ങളിൽ നിന്നായി പങ്കെടുക്കുന്നത്. ആകെ 40 കായിക ഇനങ്ങൾ ഉള്ളതിൽ 39 ഇനങ്ങളിലും ഇന്ത്യ മത്സരിക്കുന്നുണ്ട്. 40 കായിക ഇനങ്ങളിൽ 481 മെഡലുകളാണ് ആകെ ഉള്ളത്.

2018ൽ നടന്ന ഏഷ്യൻ ഗെയിംസിൽ 16 സ്വർണ്ണവും 23 വെള്ളിയും ഉൾപ്പെടെ 70 മെഡലുകളാണ് ഇന്ത്യ നേടിയത്. ഏഷ്യാഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘമായ ഇന്ത്യൻ ടീമിൽ 655 അംഗങ്ങളാണ് ഉള്ളത്. ഹോക്കി നായകനായ ഹർമൻ പ്രീത സിങ്ങും ബോക്സറായ ലവ്ലീന ബോർഗോ ഹെയ്‌നും ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയ്‌ക്കുവേണ്ടി പതാകേണ്ടി.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...