Vismaya News
Connect with us

Hi, what are you looking for?

GULF

എൺപതോളം മലയാളികൾ റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി

റിയാദ് വിമാനത്താവളത്തിൽ കുടുങ്ങി മലയാളികളായ ലണ്ടൻ യാത്രക്കാർ. എൺപതോളം മലയാളികളാണ് കണക്ഷൻ ഫ്‌ളൈ‍റ്റിൽ കയറാനാകാതെ വിമാനത്താവളത്തിൽ കുടുങ്ങിയത്. ഇവരിൽ ഭൂരിഭാഗവും  വിദ്യാർത്ഥികളാണ്. ഇന്നലെ 8. 25ന് പോകേണ്ടിയിരുന്ന സൗദി എയർലൈൻസ് വൈകി യാത്ര തിരിച്ചതാണ് കണക്ഷൻ ഫ്‌ളൈ‍റ്റ് നഷ്ടപ്പെടാനിടയാക്കിയത്. 

സാങ്കേതിക തകരാറിനെ തുടർന്നാണ് നെടുമ്പാശേരിയിൽ നിന്ന് റിയാദിലേക്ക് പറക്കേണ്ടിയിരുന്ന സൗദി എയർ വിമാനം ആദ്യം യാത്ര റദ്ദാക്കിയത്. ഇന്നലെ രാത്രി 8.30 ന് പറക്കേണ്ടിയിരുന്ന വിമാനത്തിലാണ് യാത്രക്കാർ കയറിയതിന് പിന്നാലെ വാതിലിൽ തകരാർ കണ്ടത്. പിന്നാലെ 120 യാത്രക്കാരെ വിമാനത്തിൽ നിന്ന് ഒഴിപ്പിക്കുകയായിരുന്നു. പിന്നീട് റിയാദിൽ നിന്നും മറ്റു രാജ്യങ്ങളിലേക്ക് പോകേണ്ട യാത്രക്കാരുമായി വിമാനം ഇന്നലെ രാത്രി വൈകി മടങ്ങി. 

റിയാദിലേക്ക് പോകേണ്ട 122 യാത്രക്കാർ ഇപ്പോഴും ഹോട്ടലുകളിൽ കഴിയുകയാണ്. തങ്ങളെയും കൊണ്ടുപോകണമെന്ന് ആവശ്യപ്പെട്ട് യാത്രക്കാർ ഇന്നലെ രാത്രി പ്രതിഷേധിച്ചിരുന്നു. ഇന്ന് വൈകിട്ടും രാത്രിയും ഉള്ള വിമാനങ്ങളിൽ യാത്രക്കാരെ റിയാദിൽ എത്തിക്കും. എമർജൻസി ഡോറിലെ തകരാർ ചൂണ്ടിക്കാട്ടിയാണ് ഇന്നലെ യാത്രക്കാരെ പുറത്തിറക്കിയത്.  

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....