സാംസങ് ഗാലക്സി എസ്23 എഫ്ഇ ഫോണ്‍ അടുത്തമാസം, ഒക്ടോബറില്‍ പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്. ആമസോണ്‍ ഇന്ത്യ വെബ്സൈറ്റില്‍ വന്ന ഒരു ലാന്‍ഡിങ് പേജിലാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
ആമസോണ്‍ വെബ്സൈറ്റിലെ ടീസര്‍ പേജില്‍ ‘ ദി ന്യൂ എപിക് കമിങ് സൂണ്‍’ എന്ന കുറിപ്പിനൊപ്പം ഒരു ഫോണിന്റെ പിന്‍ഭാഗത്തിന്റെ ചിത്രവും നല്‍കിയിട്ടുണ്ട്. ഇത് സാംസങ് ഗാലക്സി എസ് 23 സ്മാര്‍ട്ഫോണിന് സമാനമാണ്. അടുത്തിടെ പുറത്തുവന്ന സാംസങ് ഗാലക്സി എസ്23 എഫ്ഇയുടെ മാര്‍ക്കറ്റിങ് ഇമേജുകള്‍ക്കും സമാനമാണ് ഈ ചിത്രം.
ലാന്‍ഡിങ് പേജിന്റെ ഇടത് ഭാഗത്തുള്ള ബാറില്‍ ‘Samsung Galaxy Oct Launch’ എന്നെഴുതിയിട്ടുണ്ട്. ഇതാണ് അടുത്തമാസം ഫോണ്‍ പുറത്തിറങ്ങിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയാക്കിയത്. സാംസങ് ഗാലക്സി എസ്23യെ പോലുള്ള ഡിസൈന്‍ തന്നെയായിരിക്കും ഗാലക്സി എസ് 23 എഫ്ഇയ്ക്കും.
6.3 ഇഞ്ച് അമോലെഡ് സ്ക്രീന്‍, 8 ജിബി റാം, 256 ജിബി സ്റ്റോറേജ്. എന്നിവയുണ്ടാകുമെന്നാണ് സൂചന. 50 എംപി പ്രൈമറി ക്യാമറ, 8എംപി അള്‍ട്ര വൈഡ്, 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയും ഫോണില്‍ പ്രതീക്ഷിക്കുന്നു.