ഏഷ്യൻ ഗെയിംസിൽ ഇരുപതാം സ്വർണം കരസ്ഥമാക്കി ഇന്ത്യ. മിക്സഡ് ഡബിൾസ് ഇനത്തിൽ സ്ക്വാഷിലാണ് ഇന്ത്യ സ്വർണം നേടിയത്. ഫൈനൽ മത്സരത്തിൽ മലേഷ്യയെ തകർത്ത് ദീപിക പള്ളിക്കൽ, ഹരിന്ദർപാൽ സിംഗ് സദ്ധു എന്നിവരടങ്ങിയ സഖ്യമാണ് സ്വർണം ഏട്ടൻ കരസ്ഥമാക്കിയത്.
11-10 എന്ന സ്കോറിന് ആദ്യ ഗെയിം കരസ്ഥമാക്കിയ ഇന്ത്യ രണ്ടാം ഗെയിമിൽ 9-3 എന്ന് സ്കോർ നേടിയശേഷം പിന്നോട്ടു പോയി. ശേഷം മലേഷ്യ സമനില പിടിച്ചെങ്കിലും നിർണായകമായ രണ്ടു പോയിന്റ് സ്വന്തമാക്കിയ ഹരിന്ദർപാൽ സിംഗ് ഗെയിം ഇന്ത്യക്ക് അനുകൂലമാക്കുകയായിരുന്നു. ഇതോടെ 20 സ്വർണവും 31 വെള്ളിയും 32 വെങ്കലവും ഉൾപ്പെടെ 83 മെഡലുകൾ ഇന്ത്യ നേടി. കഴിഞ്ഞവർഷം ജക്കാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 81 മെഡലുകളാണ് ഇന്ത്യ കരസ്ഥമാക്കിയിരുന്നത്.