Vismaya News
Connect with us

Hi, what are you looking for?

SPORTS

പുതുചരിത്രം; ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് സെഞ്ച്വറി മെഡല്‍

ഏഷ്യൻ ഗെയിംസിന്റെ 14-ാം ദിനത്തിൽ ഇന്ത്യക്ക് 100 മെഡലുകളെന്ന അതുല്യ നേട്ടം. വനിതകളുടെ കബഡിയിൽ ചൈനീസ് തായ്പേയിയെ തോൽപ്പിച്ച് ഇന്ത്യ ഇന്ന് സ്വര്‍ണം നേടിയതോടെയാണ് മെഡൽ നേട്ടം സെഞ്ച്വറിയടിച്ചത്. വാശിയേറിയ പോരാട്ടത്തിൽ 26-25 എന്ന സ്കോറിനാണ് കബഡിയിൽ ഇന്ത്യൻ വനിതകളുടെ നേട്ടം.

കബഡിയിലെ സുവർണ നേട്ടത്തിന് പുറമെ അമ്പെയ്ത്ത് ടീം നാലു മെഡലുകള്‍ കൂടി നേടിയതോണ് ഇന്ത്യ മെഡൽ നേട്ടം നൂറിലേക്ക് എത്തിച്ചത്. 25 സ്വര്‍ണം 35 വെള്ളി, 40 വെങ്കലവും അടക്കം 100 മെഡലുകളുമായി മെഡല്‍പ്പട്ടികയില്‍ നാലാം സ്ഥാനത്താണ് ഇപ്പോൾ ഇന്ത്യ.

ഇന്ത്യയുടെ മെഡൽ നേട്ടം നൂറിൽ നിൽക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. പുരുഷന്‍മാരുടെ കബഡിയിലും പുരുഷ ക്രിക്കറ്റിലും ബാഡ്മിന്‍റണിലും ഇന്ത്യ മെഡല്‍ ഉറപ്പിച്ചിട്ടുണ്ട്. അമ്പെയ്ത്ത് വനിതാ വിഭാഗത്തിൽ കോമ്പൗണ്ട് വ്യക്തിഗത സ്വർണം ജ്യോതി വെന്നം നേടി. വനിതാ ടീം ഇനത്തിലും മിക്സഡ് ടീമിനത്തിലും ജ്യോതി സ്വർണം നേടിയിരുന്നു. അമ്പെയ്ത്തിൽ അഥിതി സ്വാമിക്ക് വ്യക്തിഗത ഇനത്തിൽ വെങ്കലമുണ്ട്. പുരുഷ വിഭാഗത്തിൽ സ്വർണവും വെള്ളിയും ഇന്ത്യയ്ക്കാണ്. ഓജസ് സ്വർണവും അഭിഷേക് വർമ വെള്ളിയും നേടി.

ഇന്ത്യയുടെ100 മെഡലുകളെന്ന ചരിത്രപരവും ശ്രദ്ധേയവുമായ നാഴികക്കല്ലിലേക്ക് നയിച്ച അത്ലറ്റുകളെ ഞാൻ ഹൃദയംഗമമായി അഭിനന്ദിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി എക്സിൽ ട്വീറ്റ് ചെയ്തു. വിസ്മയിപ്പിക്കുന്ന ഓരോ പ്രകടനവും ചരിത്രം സൃഷ്ടിക്കുകയും ഹൃദയങ്ങളിൽ അഭിമാനം നിറയ്ക്കുകയും ചെയ്തു. ഒക്ടോബർ 10-ന് ഏഷ്യൻ ഗെയിംസ് സംഘത്തിലെ കായികതാരങ്ങളെ നേരിൽ കാണുകയും അവരുമായി സംവദിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

പുരുഷ ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് അഫ്ഗാനിസ്ഥാനെ നേരിടും. ബാഡ്മിന്‍റണിലും കബഡിയിലുമാണ് ഇന്ത്യയുടെ മറ്റ് സ്വര്‍ണ പ്രതീക്ഷകള്‍. രാവിലെ പതിനൊന്നരയ്ക്കാണ് ക്രിക്കറ്റ് ഫൈനൽ. ബാഡ്മിന്റൺ ഡബിൾസിൽ സാത്വിക്-ചിരാഗ് സഖ്യം ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് കൊറിയൻ സഖ്യവുമായി ഏറ്റുമുട്ടും

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...