Vismaya News
Connect with us

Hi, what are you looking for?

TECH

ദീപാവലി മുതല്‍ വന്‍ മാറ്റങ്ങള്‍; ബിഎസ്എന്‍എല്‍ വലിയ തോതില്‍ വിന്യസിപ്പിക്കും

ഇന്ത്യയില്‍ 4 ജി നെറ്റ്‌വര്‍ക്ക് വലിയ തോതില്‍ വിന്യസിക്കാനുള്ള തയ്യാറെടുപ്പിലാണ് ബിഎസ്എന്‍എല്‍. ഇതിനായി ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) ബിഎസ്എന്‍എല്ലിന് നല്‍കുന്ന ടെക്‌നോളജി സ്റ്റാക്ക് പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പഞ്ചാബിലെ നാല് ജില്ലകളിലാണ് ബിഎസ്എന്‍എല്‍ ഫീല്‍ഡ് ടെസ്റ്റുകള്‍ നടത്തുന്നത്.

ഒരേസമയം 1 കോടി കോളുകള്‍ ചെയ്തുകൊണ്ടാണ് 4ജി നെറ്റ്വര്‍ക്ക് പരീക്ഷിക്കാന്‍ ആരംഭിച്ചതെന്നും ഇതിന് ശേഷമാണ് ഫീല്‍ഡ് ടെസ്റ്റ് ആരംഭിച്ചത് എന്നും ഐടി, ടെലികോം മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. വരുന്ന ദീപാവലി മുതല്‍ ബിഎസ്എന്‍എല്‍ ഇന്ത്യയില്‍ വലിയ തോതില്‍ 4ജി വിന്യാസിക്കാന്‍ പോവുകയാണെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

സ്വന്തം ടെലികോം ടെക്നോളജി സ്റ്റാക്ക് വികസിപ്പിച്ചെടുക്കുന്നതിലൂടെ പല പ്രമുഖ വികസിത രാജ്യങ്ങളെയും ഇന്ത്യ പിന്നിലാക്കിയിരിക്കുകയാണ് എന്ന് മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. അടുത്തം വര്‍ഷം ദീപാവലിയാകുമ്പോഴേക്കും മോദി സര്‍ക്കാര്‍ ടെലികോം മേഖലയില്‍ നേടിയ നേട്ടം എന്താണെന്ന് വ്യക്തമാകുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

ബിഎസ്എന്‍എല്‍ 2023 നവംബറില്‍ വലിയ തോതിലുള്ള 4ജി റോള്‍ഔട്ട് ആരംഭിക്കും. സര്‍ക്കാര്‍ നടത്തുന്ന ടെലിക്കോം കമ്പനി ഇന്ത്യന്‍ നിര്‍മ്മിത 4ജി സ്റ്റാക്കാണ് വിന്യസിക്കുന്നത്. ഒരു ലളിതമായ സോഫറ്റ്‌വെയര്‍ പുഷ് ഉപയോഗിച്ച് ഇതിനെ 5ജി നെറ്റ്വര്‍ക്കിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും സാധിക്കും. അതേസമയം, ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുന്ന അതിവേഗ 5ജി റോള്‍ ഔട്ടിനെയും മന്ത്രി പ്രശംസിച്ചിട്ടുണ്ട്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...