Vismaya News
Connect with us

Hi, what are you looking for?

TECH

ഇന്ത്യയിലെ ഉപഭോക്താക്കള്‍ക്ക് പുതിയ നിയന്ത്രണങ്ങളുമായി സ്‌പോട്ടിഫൈ

ഇന്ത്യക്കാര്‍ക്ക് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സ്‌പോട്ടിഫൈ. ഇനി മുതല്‍ സൗജന്യ സേവനം ലഭ്യമാകുന്നതിന് പരിധികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. പാട്ടുകള്‍ പ്ലേ ചെയ്യുന്ന ക്രമം തെരഞ്ഞെടുക്കുന്നത് മുതല്‍ ട്രാക്കുകള്‍ എങ്ങനെ പ്ലേ ചെയ്യാം എന്നതിന് വരെ കമ്പനികള്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോര്‍ട്ട്.

ഈ ആഴ്ച ആദ്യം പുറത്തിറക്കിയ അപ്‌ഡേറ്റിന്റെ ഭാഗമായി സൗജന്യ പ്ലാനിലെ ഉപഭോക്താക്കള്‍ക്ക് പ്ലാറ്റ്‌ഫോം വഴി മ്യൂസിക്ക് എങ്ങനെ ആക്‌സസ് ചെയ്യാനാകുമെന്നത് സംബന്ധിച്ച് കമ്പനി നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. സ്‌പോട്ടിഫൈ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ഇല്ലാതെ ഉപഭോക്താക്കള്‍ക്ക് ‘സ്മാര്‍ട്ട് ഷഫിള്‍’ പ്ലേ ലിസ്റ്റ് ഓപ്ഷന്‍ ഓഫാക്കാനോ ഏതെങ്കിലും ക്രമത്തില്‍ പാട്ടുകള്‍ പ്ലേ ചെയ്യാനോ പരമ്പരാഗത ഷഫിള്‍ ഓപ്ഷന്‍ ഉപയോഗിക്കാനോ കഴിയില്ല.

പുതിയ നിയന്ത്രണ പ്രകാരം സ്‌പോട്ടിഫൈ ഉപഭോക്താക്കളെ ട്രാക്കുകള്‍ ‘സ്‌ക്രബ്ബിംഗ്’ ചെയ്യുന്നതില്‍ നിന്നും തടയും. ഇതിനര്‍ത്ഥം ഒരു പാട്ട് പ്ലേ ചെയ്യാന്‍ തുടങ്ങിയാല്‍, ട്രാക്കിന്റെ ഏതെങ്കിലും ഭാഗം മാത്രം കേള്‍ക്കാനാകില്ല എന്നാണ്. ട്രാക്കിന്റെ ആരംഭത്തിലേക്ക് പോകാന്‍ ബാക്ക് ബട്ടണ്‍ ടാപ്പു ചെയ്യേണ്ടി വരും. ഒരു പാട്ട് ആവര്‍ത്തിച്ച് പ്ലേ ചെയ്യാന്‍ പ്രീമിയം സബ്‌സ്‌ക്രിപ്ഷന്‍ ആവശ്യമാണ്. ആന്‍ഡ്രോയിഡിലെ സ്പോട്ടിഫൈയിലാണ് നിലവില്‍ നിയന്ത്രണങ്ങളുള്ളത്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....