Vismaya News
Connect with us

Hi, what are you looking for?

TECH

ഷഓമി 14 സീരീസ്; ഹൈപ്പർ ഒ.എസ് ഫോൺ റിലീസ് തീയതി പുറത്തുവിട്ട് കമ്പനി

ഷഓമിയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് സ്മാർട്ട് ഫോണായ ഷഓമി 14 സീരീസ് അവതരിപ്പിക്കാൻ ഒരുങ്ങുന്നു. എം.ഐ.യു.ഐ (MIUI) -യിൽ നിന്ന് മാറി പുതിയ ഹൈപ്പർ ഒ.എസുമായി എത്തുന്ന പ്രീമിയം ഷഓമി 14 സീരീസ് സ്മാർട്ട്ഫോണുകൾ ക്വാൽകോമിന്റെ 8 ജെൻ 3 എന്ന ഏറ്റവും കരുത്തുറ്റ ചിപ്സെറ്റുമായാണ് വരുന്നത്. ആദ്യത്തെ 8 ജെൻ 3 ചിപ് സെറ്റ് സ്മാർട്ട്ഫോൺ എന്ന റെക്കോർഡും അതോടെ ഷഓമി 14 സ്വന്തമാക്കും. ഹൈപ്പർ ഒ.എസ് ഫോൺ ഒക്ടോബർ 26-ന് ലോഞ്ച് ചെയ്യുന്നതായി കമ്പനി സ്ഥിരീകരിച്ചു.

ചൈനീസ് ട്വിറ്റർ എന്നറിയപ്പെടുന്ന വെയ്ബോയിലാണ് പുതിയ പ്രീമിയം ഫോണുകളുടെ ലോഞ്ച് കമ്പനി പ്രഖ്യാപിച്ചത്. ഫ്ലാഗ്ഷിപ്പ് ഫോണിനും പുതിയ യൂസർ ഇന്റർഫേസിനും വേണ്ടി കാത്തിരിക്കാൻ ഷഓമിയുടെ ഗ്ലോബൽ വൈസ് പ്രസിഡന്റായ ആൽവിൻ പറഞ്ഞു. പഴയ എം.ഐ.യു.ഐയിൽ നിന്ന് വലിയ മാറ്റങ്ങളായിരിക്കും പുതിയ ഹൈപ്പർ ഒ.എസിലുണ്ടാവുകയെന്ന സൂചനയും നൽകിയിട്ടുണ്ട്.

120 വാട്ട് അതിവേഗ ചാർജിങ്ങും 1 ഇഞ്ച് ടൈപ് കാമറ സെൻസറുമാണ് ഷഓമി 14-ൽ എടുത്തുപറയേണ്ട പ്രത്യേകത. ലൈകയുടെ ലെൻസായിരിക്കും പുതിയ ഫോണിൽ ഫീച്ചർ ചെയ്യുക. വെള്ളം & പൊടി പ്രതിരോധത്തിനായി IP68 പിന്തുണ, മികച്ച ഗെയിമിങ് അനുഭവം നൽകുന്നതിനായി ​ഐസ്‍ലൂപ് ലിക്വിഡ് കൂളിങ് ടെക്നോളജി എന്നിവയും പുതിയ ഫോണിൽ ഉണ്ട്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....