Vismaya News
Connect with us

Hi, what are you looking for?

TECH

പുതിയ അപ്‌ഡേഷനുമായി ഗൂഗിള്‍ ബാര്‍ഡ്; ചാറ്റ് ജിപിടിയെപ്പോലെ ഉടനടി മറുപടി നല്‍കും

ചാറ്റ് ജിപിടിയെപ്പോലെ ഇനി തത്സമയം മറുപടി നല്‍കുന്ന അപ്‌ഡേഷനുമായി ഗൂഗിള്‍ ബാര്‍ഡ്. ഉടനടി മറുപടി തരുന്ന രീതിയിലാണ് എഐ ചാറ്റ് ബോട്ടായ ഗൂഗിള്‍ ബാര്‍ഡിന്റെ പുതിയ മാറ്റങ്ങള്‍ വരുത്തിയിരിക്കുന്നത്. നേരത്തെ ചാറ്റ് ജിപിടി ഇത്തരത്തിലുളള മാറ്റം കൊണ്ടുവന്നിരുന്നു. ബാര്‍ഡില്‍ നിന്നും ഉടനടി മറുപടികള്‍ ലഭിക്കാന്‍ രണ്ട് വഴികളാണ് ഗൂഗിള്‍ വാഗ്ദാനം ചെയ്യുന്നത്.

ബാര്‍ഡ് തുറന്ന് വലതുവശത്തെ സെറ്റിങ്സില്‍ ക്ലിക്ക് ചെയ്യണം. സെറ്റിങ്സില്‍ ‘റെസ്പോണ്ട് വണ്‍സ് കംപ്ലീറ്റ്’, ‘റെസ്പോണ്ട് ഇന്‍ റിയല്‍ ടൈം’, എന്നിങ്ങനെ രണ്ട് ഓപ്ഷനുകള്‍ ഉണ്ടാകും. അതില്‍ ഉപഭോക്താക്കള്‍ക്ക് ആവശ്യമുള്ള ഓപ്ഷന്‍ തിരഞ്ഞെടുക്കുക. റെസ്പോണ്ട് ഇന്‍ റിയല്‍ ടൈം എന്നതാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ വരിവരിയായി ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ ബാര്‍ഡ് നല്‍കുന്നതായിരിക്കും.

എന്നാല്‍ ലഭിക്കുന്ന പ്രതികരണങ്ങള്‍ മികച്ചതല്ലെന്ന് തോന്നുകയാണെങ്കില്‍ അതില്‍ തന്നെ ‘സ്‌കിപ് റെസ്പോണ്‍സ്’ (പ്രതികരണം ഒഴിവാക്കുക) എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കാവുന്നതാണ്. റെസ്പോണ്ട് വണ്‍സ് കംപ്ലീറ്റ് എന്ന ഓപ്ഷനു കീഴില്‍ തിളങ്ങുന്ന ഒരു നക്ഷത്രം കാണിക്കുകയും ചെയ്യും.

നമുക്ക് ലഭിച്ച പ്രതികരണങ്ങള്‍ പ്രതികരണ ബോക്സില്‍ കാണിക്കുകയും ചെയ്യും. കഴിഞ്ഞയാഴ്ചയും ബാര്‍ഡ് രണ്ട് ഫീച്ചറുകള്‍ കൂടി അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഉപഭോക്താക്കള്‍ക്ക് ഒരേ സമയം തന്നെ കൂടുതല്‍ ഇമെയിലുകള്‍ സംഗ്രഹിക്കാന്‍ സാധിക്കും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....