Vismaya News
Connect with us

Hi, what are you looking for?

WORLD

ഗാസയില്‍ വെടിനിര്‍ത്തലിന് വീണ്ടും അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്‌ട്ര സഭ മേധാവി

ജനീവ: ഗാസയില്‍ വെടിനിര്‍ത്തലിന് വീണ്ടും ഇസ്രയേലിനോട് അഭ്യര്‍ത്ഥിച്ച് ഐക്യരാഷ്‌ട്ര സഭ മേധാവി അന്റോണിയോ ഗുട്ടെറസ്. ഗാസയിലെ സ്ഥിതി വളരെ രൂക്ഷമാണെന്നും വെടിനിര്‍ത്തലിലൂടെ രക്തച്ചൊരിച്ചിലിന്റെ പേടി സ്വപ്നം അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കാഠ്മണ്ഡു സന്ദര്‍ശിക്കവെയാണ് ഗുട്ടെറസ് ഇക്കാര്യം വ്യക്തനമാക്കിയത്.

അന്താരാഷ്‌ട്ര സമൂഹത്തിന്റെ പിന്തുണയോടെ ആവശ്യമായ മാനുഷിക സഹായം എത്തിക്കുന്നതിനു പകരം ഇസ്രയേല്‍ സൈനിക പ്രവര്‍ത്തനങ്ങള്‍ കര്‍ശനമാക്കിയതില്‍ ഞാന്‍ ഖേദിക്കുന്നു. കൊല്ലപ്പെട്ടതും പരുക്കേറ്റതുമായ സാധാരണക്കാരുടെ എണ്ണം ഒരിക്കലും അംഗീകരിക്കാനാകാത്തതാണ്. നമ്മുടെ കണ്‍മുന്നില്‍ നടക്കുന്ന മാനുഷിക ദുരന്തത്തിനാണ് ലോകം സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഗാസ മുനമ്പില്‍ ടെലികമ്മ്യൂണിക്കേഷന്‍ പതുക്കെ പുനസ്ഥാപിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ രാത്രി മുഴുവന്‍ ഗാസയില്‍ ഇസ്രയേലിന്റെ കര-വ്യോമ ആക്രമണങ്ങള്‍ തുടര്‍ന്നിരുന്നു. വെസ്റ്റ്ബാങ്കിലും കഴിഞ്ഞ ദിവസം രാത്രി നടന്ന റെയ്ഡില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. നിലവില്‍ 7,703 പലസ്തീനികളും 1400 ഇസ്രയേലികളുമാണ് കൊല്ലപ്പെട്ടത്.

You May Also Like

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

NATIONAL

ന്യൂഡല്‍ഹി: പാചകവാതക സിലിണ്ടറിന്റെ വില കുറച്ചു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടറിന്റെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 30.50 രൂപയാണ് എണ്ണ വിതരണ കമ്പനികള്‍ കുറച്ചത്. പുതുക്കിയ വില ഇന്നുമുതല്‍ പ്രാബല്യത്തില്‍...

NEWS

കണ്ണൂര്‍: മുഴപ്പിലങ്ങാട് ബീച്ചിലെ കോടികള്‍ ചെലവഴിച്ച്‌ നിര്‍മ്മിച്ച ഫ്‌ളോട്ടിങ് ബ്രിഡ്ജ് തകര്‍ന്നു. ഇന്നലെ രാത്രിയില്‍ ഉണ്ടായ ശക്തമായ കടല്‍ക്ഷോഭത്തിലാണ് ബ്രിജ് തകര്‍ന്നത്. കഴിഞ്ഞവര്‍ഷമാണ് നൂറ് മീറ്റര്‍ നീളത്തില്‍ ഫ്‌ളോട്ടിങ് ബ്രിഡ്ജ് സ്ഥാപിച്ചത്.സംസ്ഥാനത്ത് തീരപ്രദേശങ്ങളില്‍ കടലാക്രമണത്തിന്...

KERALA NEWS

കൊച്ചി: എം.സി. റോഡിൽ പെരുമ്പാവൂർ താന്നിപ്പുഴയിൽ ടിപ്പർ ലോറി ബൈക്കിനു പിന്നിലിടിച്ച് അച്ഛനും മകൾക്കും ദാരുണാന്ത്യം. കോതമംഗലം കറുകടം സ്വദേശി എൽദോസ്, മകൾ ബ്ലെസി എന്നിവരാണ് മരണമടഞ്ഞത്. താന്നിപ്പുഴ പള്ളിക്ക് മുന്നിൽ രാവിലെ...