Vismaya News
Connect with us

Hi, what are you looking for?

TECH

ആശങ്ക വേണ്ട പരീക്ഷണമാണ്; മൊബൈലുകളിൽ നാളെ വലിയ ശബ്ദത്തോടെ അലർട്ട് എത്തും

സെൽ ബ്രോഡ്കാസ്റ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണാർത്ഥം കേരളത്തിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണുകളിൽ നാളെ വലിയ ശബ്ദത്തോടെ അലർട്ടുകൾ എത്തും. രാവിലെ 11 മണി മുതൽ വൈകിട്ട് നാലു വരെയുള്ള സമയത്ത് ഫോണുകളിൽ എത്തുന്ന അലർട്ടിൽ ആശങ്കപ്പെടേണ്ടതില്ലെന്ന് കേന്ദ്ര ടെലികോം വകുപ്പ് അറിയിച്ചു. മൊബൈൽ ഫോണുകളിൽ പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച അടിയന്തര അറിയിപ്പുകൾ ലഭ്യമാക്കുന്നതിനായി സെൽ ബ്രോഡ്കാസ്റ്റിംഗ് സംവിധാനവുമായി ബന്ധപ്പെട്ട പരീക്ഷണാർത്ഥമാണ് നാളെ വലിയ ശബ്ദത്തോടെ എമർജൻസി അലർട്ടുകളായി ഫോണുകളിൽ എത്തുക.

ദേശീയ ദുരന്തനിവാരണ അതോറിറ്റി കേന്ദ്ര ടെലി കമ്മ്യൂണിക്കേഷൻ വകുപ്പ് സംസ്ഥാന ജില്ലാ ദുരന്തനിവാരണ അതോറിറ്റികൾ എന്നിവ ചേർന്ന് നടത്തുന്ന ഈ പരീക്ഷണത്തിലൂടെ അപകട മുന്നറിയിപ്പുകൾ ഒക്ടോബർ മുതൽ ജനങ്ങളിലേക്ക് എത്തിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. മൊബൈൽ ഫോണുകളിലൂടെയുള്ള അലർട്ടിന് പുറമേ ടിവി റേഡിയോ സമൂഹമാധ്യമങ്ങൾ തുടങ്ങിയവയിലൂടെയും സമാനമായ അലർട്ടുകൾ നൽകാനുള്ള ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....