പാരീസ്: ലോകത്തിലെ ഏറ്റവും മികച്ച ഫുട്‌ബോളറിനുള്ള ബാലന്‍ ദി ഓര്‍ പുരസ്‌കാരം സ്വന്തമാക്കി ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി. താരത്തിന്റെ എട്ടാം ബാലന്‍ ദി ഓര്‍ പുരസ്‌കാരമാണിത്. മാഞ്ചസ്റ്റര്‍ സിറ്റി സ്‌ട്രൈക്കര്‍ എര്‍ലിങ് ഹാളണ്ടിനെ പിന്തള്ളിയാണ് മെസി റെക്കോര്‍ഡ് നേട്ടത്തിലെത്തിയത്. ബാഴ്‌സലോണയുടെ സ്പാനി,് താരം എയ്താന ബോണ്‍മാട്ടിയാണ് മികച്ച വനിതാ ഫുട്‌ബോളര്‍ക്കുള്ള ഹാലന്‍ ഡു ഓര്‍ ഫെമിനിന്‍ കരസ്ഥമാക്കിയത്.
2022 ഫിഫ ഖത്തര്‍ ലോകകപ്പില്‍ മെസി അര്‍ജന്റീനയെ കിരീടത്തിലെത്തിച്ചതും ലോകകപ്പിലെ ഏറ്റവും മികച്ച താരമായി തെരഞ്ഞെടുക്കപ്പെട്ടതും നേട്ടമായി. കഴിഞ്ഞ സീസണില്‍ 41 ഗോളുകളും 26 അസിസ്റ്റുകളുമാണ് മെസി നേടിയത്. 2009, 2010, 2011, 2012, 2015, 2019, 2021 വര്‍ഷങ്ങളിലാണ് മെസി ബാലന്‍ ദി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായത്. ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിയുടെ താരമായിരുന്ന മെസി, 2023 ജൂലൈ 15 മുതല്‍ മേജര്‍ ലീഗ് സോക്കര്‍ ക്ലബ്ബായ ഇന്റര്‍ മയാമിയിലാണ്.
മികച്ച സ്‌ട്രൈക്കര്‍ക്കുള്ള ഗര്‍ഡ് മുള്ളര്‍ ട്രോഫി ഹാളണ്ടും മികച്ച ഗോള്‍കീപ്പര്‍ക്കുള്ള ലെവ് യാഷിന്‍ ട്രോഫി അര്‍ന്റീന കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസും സ്വന്തമാക്കി. 21 വയസ്സിനു താഴെയുള്ള മികച്ച താരം ജൂഡ് ബെല്ലിങ്ങാം ആണ്. ബ്രസീല്‍, റയല്‍ മാഡ്രിഡ് താരം വിനിഷ്യസ് ജൂനിയര്‍ സോക്രട്ടീസ് പുരസ്‌കാരം നേടിയപ്പോള്‍ 2023 ലെ മികച്ച ക്ലബ്ബിനുള്ള അവാര്‍ഡ് മാഞ്ചസ്റ്റര്‍ സിറ്റിയും ബാഴ്‌സലോണ വനിതാ ടീമും പങ്കിട്ടു.
