കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് നുള്ള അപേക്ഷ ക്ഷണിച്ചു. ലോവർ പ്രൈമറി വിഭാഗം മുതൽ ഹൈസ്കൂൾ തലം വരെയുള്ള അധ്യാപക യോഗ്യത പരീക്ഷയാണ് കെ -ടെറ്റ്. നവംബർ ഏഴു മുതൽ നവംബർ 17 വരെ ഉദ്യോഗാർത്ഥികൾക്ക് പരീക്ഷയ്‌ക്കായി അപേക്ഷ സമർപ്പിക്കാവുന്നതാണ്.
ഉദ്യോഗാർത്ഥികൾ ktet.kerala.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷകൾ സമർപ്പിക്കേണ്ടത്. ഓരോ കാറ്റഗറിക്കും 500 രൂപ വീതം ഒന്നിലധികം കാറ്റഗറികൾക്ക് അപേക്ഷിക്കുന്നവർ അടയ്‌ക്കേണ്ടി വരും. 250 രൂപ വീതമാണ് എസ് സി/ എസ് ടി/ ഭിന്നശേഷി/ കാഴ്ച പരിമിത വിഭാഗത്തിലുള്ളവർക്കുള്ള അപേക്ഷാ ഫീസ്.
ഓൺലൈൻ രജിസ്ട്രേഷൻ നടത്തുന്നതിനുള്ള മാർഗനിർദ്ദേശങ്ങളും ഓരോ കാറ്റഗറിയിലേക്കും അപേക്ഷിക്കാനുള്ള യോഗ്യതയുടെ വിവരങ്ങൾ അടങ്ങിയ വിജ്ഞാപനവും ktet.kerala.gov.in അല്ലെങ്കിൽ pareekshabhavan.kerala. gov.in എന്നീ വെബ്സൈറ്റുകളിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാഫീസ് അടയ്‌ക്കുന്നതിനായി ഓൺലൈൻ നെറ്റ് ബാങ്കിംഗ്, ക്രെഡിറ്റ്/ ഡെബിറ്റ് കാർഡ് എന്നിവയും ഉപയോഗിക്കാവുന്നതാണ്.
ഒരു പ്രാവശ്യം മാത്രമേ ഒന്നോ അതിലധികമോ ക്യാറ്റഗറികളിൽ ഒരുമിച്ച് അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. പിന്നീട് ഒരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല. ഡിസംബർ 20 ആണ് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യേണ്ട തീയതി.
