Vismaya News
Connect with us

Hi, what are you looking for?

TECH

ചൈനയെ ഒഴിവാക്കി ഐഫോണ്‍ 17 ഇന്ത്യയില്‍ നിര്‍മിക്കാന്‍ ഒരുങ്ങി ആപ്പിള്‍

ഇന്ത്യയില്‍ ഐഫോണ്‍ 17 ഉല്പാദിപ്പിക്കാന്‍ ഒരുങ്ങി ആപ്പിള്‍. ടിഎഫ് സെക്യൂരിറ്റീസ് ഇന്റര്‍നാഷണല്‍ അനലിസ്റ്റായ മിങ് ചി കുവോ ആണ് തന്റെ പുതിയ ബ്ലോഗ്പോസ്റ്റില്‍ ഇക്കാര്യം വ്യക്തമാക്കുന്നത്. അടുത്ത വര്‍ഷത്തിന്റെ അവസാനത്തോടെ ഐഫോണ്‍ 17ന്റെ നിര്‍മാണം ആരംഭിക്കാനാണ് ആപ്പിളിന്റെ ശ്രമം. 2024 ഓടുകൂടി ഐഫോണ്‍ ഉല്പാദനത്തില്‍ ഇന്ത്യയും ചൈനയും തമ്മിലുള്ള അന്തരം കുറയുമെന്നും കുവോ പറയുന്നു.

ചൈനയ്‌ക്ക് പുറത്ത് നിര്‍മിക്കാനിരിക്കുന്ന ആദ്യ മോഡലാണ് ഐഫോണ്‍ 17. സ്റ്റാന്‍ഡേര്‍ഡ് മോഡലായിരിക്കും ചൈനയ്‌ക്ക് പുറത്ത് നിര്‍മിക്കുക. ടാറ്റയെ ഇന്ത്യയില്‍ അസംബ്ലര്‍ ആക്കി മാറ്റിയതോടെ ഇന്ത്യയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ആപ്പിള്‍ ആരംഭിച്ചു. 2022ല്‍ ഇന്ത്യയില്‍ നിന്ന് അഞ്ചു ബില്യണ്‍ ഡോളറിന്റെ ഉപകരണങ്ങളാണ് ആപ്പിള്‍ കയറ്റുമതി ചെയ്തത്.

ഇന്ത്യയില്‍ ഐഫോണ്‍ ഉല്പാദന ശേഷിയുള്ള ഫോക്‌സ്‌കോണ്‍ അടുത്തവര്‍ഷം അവസാനത്തോടെ ചൈനീസ് പ്ലാന്റുകളില്‍ 45 ശതമാനവും സെങ്ഷൂവിലെയും തായ് വാനിലെയും 85 ശതമാനവും ഉത്പാദനം കുറയ്‌ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞയാഴ്ച തയ് വാന്‍ കമ്പനിയായ വിസ്ട്രോണ്‍ തങ്ങളുടെ ഇന്ത്യയിലെ നിര്‍മാണ ശാല ടാറ്റ ഇലക്ട്രോണിക്സിന് വിറ്റിരുന്നു. ഏകദേശം 1040 കോടി രൂപയുടെ ഇടപാടായിരുന്നു ഇത്. ഇതോടെ ആപ്പിള്‍ ഐഫോണ്‍ മോഡലുകള്‍ നിര്‍മിക്കുന്ന ആദ്യ ഇന്ത്യന്‍ കമ്പനിയായി ടാറ്റ മാറി. ഈ വര്‍ഷം ആദ്യം ആപ്പിള്‍ ഇന്ത്യയില്‍ ഐഫോണ്‍ 15, 15 പ്ലസ് എന്നിവയുടെ ഉത്പാദനം ആരംഭിച്ചിരുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....