Vismaya News
Connect with us

Hi, what are you looking for?

LOCAL NEWS

നിർമാണം പൂർത്തിയായിട്ടും : തുറന്നുനൽകാതെ നഗരൂരിലെ വഴിയോരവിശ്രമകേന്ദ്രം

കിളിമാനൂർ : നിർമാണം പൂർത്തിയായി മാസങ്ങൾ കഴിഞ്ഞിട്ടും വൈദ്യുതി കണക്ഷൻ വൈകുന്നതുമൂലം തുറന്നുനൽകാനാകാതെ നഗരൂർ ഗ്രാമപ്പഞ്ചായത്തിലെ വഴിയോരവിശ്രമകേന്ദ്രം. പഞ്ചായത്തിന്റെ ആൽത്തറമൂട്ടിലുള്ള കുടുംബാരോഗ്യകേന്ദ്രം വളപ്പിലാണ് വഴിയോരവിശ്രമകേന്ദ്രം നിർമിച്ചിട്ടുള്ളത്.

മാസങ്ങൾക്കു മുൻപ് നിർമാണം പൂർത്തിയായി ഉപയോഗയോഗ്യമാക്കിയെങ്കിലും വൈദ്യുതി കണക്ഷൻ ലഭ്യമാക്കാനാകാത്തതുമൂലമാണ് തുറക്കാൻ വൈകുന്നതെന്നാണ് അധികൃതർ പറയുന്നത്.

പഞ്ചായത്തിലെ വെള്ളല്ലൂർ പാളയം മാർക്കറ്റിൽ മറ്റൊരു വിശ്രമകേന്ദ്രംകൂടി നിർമിച്ചിട്ടുണ്ട്. പകൽ ഇതു തുറന്നുനൽകുന്നതിനു കുടുംബശ്രീയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രണ്ട് വിശ്രമകേന്ദ്രങ്ങൾക്കുമായി 11 ലക്ഷം രൂപയാണ് ചെലവിട്ടത്. പ്രധാന പാതയായ ആലംകോട്-കിളിമാനൂർ റോഡ് (രാജാരവിവർമ്മ റോഡ്) കടന്നുപോകുന്ന ഭൂരിഭാഗം പ്രദേശങ്ങളും നഗരൂർ ഗ്രാമപ്പഞ്ചായത്തിലാണ്.

തിരക്കേറിയ റോഡിന്റെ വശങ്ങളിൽ എങ്ങും പഞ്ചായത്തിന് ഇടമില്ലാത്തതിനാലാണ് കുടുംബാരോഗ്യകേന്ദ്രം വളപ്പിലേക്ക് വഴിയോരവിശ്രമകേന്ദ്രം നിർമിച്ചത്. യാത്രക്കാർക്ക് ഉപയോഗിക്കാൻ സൗകര്യപ്രദമായ ഇടമല്ലെങ്കിലും, ഒരു സൂചന ബോർഡ് സ്ഥാപിച്ച് പ്രശ്നം പരിഹരിക്കാനാകും. എന്നാൽ ലക്ഷങ്ങൾ ചെലവിട്ട് വിശ്രമകേന്ദ്രം നിർമിച്ചു മാസങ്ങളായിട്ടും വൈദ്യുതി കണക്ഷൻ എത്തിക്കാനോ, പകൽ നേരമെങ്കിലും തുറന്നുനൽകാനോ അധികൃതർ തയ്യാറാകുന്നില്ല.

ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനും, സൗകര്യങ്ങൾ വർധിപ്പിക്കാനുമായി ലക്ഷങ്ങൾ ചെലവിട്ട് നടപ്പിലാക്കുന്ന പദ്ധതികൾ നിസാര പ്രശ്നങ്ങളിലുടക്കി ജനങ്ങൾക്ക് ഉപകരിക്കാനാകാതെ പോവുകയാണ്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

WORLD

സമ്പൂര്‍ണ സൂര്യഗ്രഹണം നാളെ നടക്കും. വളരെ അനുഭവമായിരിക്കും ഈ സമ്പൂര്‍ണ സൂര്യഗ്രഹണമെന്നാണ് ഗവേഷകര്‍ കരുതുന്നത്. അതിനായി കാത്തിരിക്കുകയാണ് ശാസ്ത്രലോകവും. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണമാണിത്. പക്ഷെ ഇന്ത്യയടക്കം പല ഏഷ്യന്‍ രാജ്യങ്ങളിലും ഇത്...

KERALA NEWS

തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ വാഹനാപകടത്തിൽ ഒരു മരണം. കെഎസ്ആര്‍ടിസി ബസ് കയറിയിറങ്ങി സ്കൂട്ടര്‍ യാത്രക്കാരിയാണ് കൊല്ലപ്പെട്ടത്. കൂവളശ്ശേരി സ്വദേശി ശ്രീജയാണ് മരിച്ചത്. സംഭവ സ്ഥലത്ത് തന്നെ മരണം സംഭവിച്ചു. ഷീജ സഞ്ചരിച്ച സ്കൂട്ടറിനെ ബസ്...