Vismaya News
Connect with us

Hi, what are you looking for?

TECH

ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക; മുന്നറിയിപ്പുമായി കേരള പൊലീസ്, വീഡിയോ

തിരുവനന്തപുരം: ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം പ്രൊഫൈല്ലിന്റെ ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്ത് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തുന്നതായി കേരളം പൊലീസ്. ഇത്തരം വാഗ്ദാനം നല്‍കി വരുന്ന സന്ദേശങ്ങളോട് പ്രതികരിച്ച് കെണിയില്‍ വീഴരുതെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നല്‍കി.

‘വ്യാജലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷന്‍ ആയോ വരാം. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.’, മുന്നറിയിപ്പില്‍ പറയുന്നു.

കുറിപ്പ്:

ഫേസ്ബുക്, ഇന്‍സ്റ്റാഗ്രാം പ്രൊഫൈല്‍ വെരിഫൈ ചെയ്ത് ബ്ലൂ ടിക് വെരിഫിക്കേഷന്‍ സൗജന്യമായി ചെയ്തു നല്‍കുന്നു എന്ന രീതിയില്‍ നിങ്ങള്‍ക്ക് സന്ദേശം ലഭിച്ചിട്ടുണ്ടോ?. എങ്കില്‍ പ്രതികരിക്കേണ്ട. സംഗതി തട്ടിപ്പാണ്. വ്യാജലിങ്കുകള്‍ ഉള്‍പ്പെടുത്തിയ സന്ദേശം മെസ്സേജ് ആയോ നോട്ടിഫിക്കേഷന്‍ ആയോ വരാം. ഇത്തരം വ്യാജ വെബ്‌സൈറ്റുകള്‍ ഉപഭോക്താക്കളുടെ യൂസര്‍ ഇന്‍ഫര്‍മേഷന്‍, ആക്റ്റീവ് സെഷന്‍ എന്നിവ ഹാക്ക് ചെയ്യുന്ന രീതിയില്‍ നിര്‍മിച്ചവ ആയിരിക്കും. ഇത്തരം മെസ്സേജുകളോട് പ്രതികരിച്ചാല്‍ നിങ്ങളുടെ സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഹാക്ക് ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്. സോഷ്യല്‍ മീഡിയ ഉപഭോക്താക്കള്‍ ഇത്തരം വ്യാജ മെസ്സേജുകളോട് പ്രതികരിക്കാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....