വെറും 999 രൂപയ്‌ക്ക് യുപിഐ പെയ്മെന്റ് നടത്താവുന്ന ഒരു ഫോൺ ലഭിച്ചാലോ. എച്ച്എംടി ഗ്ലോബൽ ആണ് ഇത്തരത്തിൽ ഒരു സംവിധാനവുമായി പുതിയ ഫോൺ വിപണിയിൽ എത്തിച്ചിരിക്കുന്നത്.
എച്ച്എംഡി ഗ്ലോബൽ വിപണിയിൽ അവതരിപ്പിച്ച പുതിയ നോക്കിയ 105 ക്ലാസിക് ഫീച്ചർ ഫോണിലാണ് സ്മാർട്ട് ഫോണിൽ ഇല്ലാതെ യു പി ഐ പെയ്മെന്റ് നടത്താവുന്ന ഇൻബിൽട്ട് യുപിഐ ആപ്ലിക്കേഷൻ അടങ്ങിയിരിക്കുന്നത്.
ചാർക്കോൾ, നീല നിറങ്ങളിൽ ലഭ്യമാകുന്ന ഫോണിന് 800 എം എ എച്ച് ബാറ്ററിയും ഒരു വർഷത്തെ റീപ്ലേസ്മെന്റ് ഗ്യാരണ്ടിയും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്.
