വത്തിക്കാന്‍ സിറ്റി: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് മാമോദീസ സ്വീകരിക്കാനുള്ള അനുവാദം നല്കി ഫ്രാൻസിസ് മാർപാപ്പ.
ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്ക് തലത്തൊട്ടപ്പന്/തലതൊട്ടമ്മമാരാകാനും പള്ളികളില്‍ നടക്കുന്ന കല്യാണങ്ങളില്‍ സാക്ഷികളാകാനും അനുമതിയുണ്ടായിരിക്കുമെന്നും ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു.
‘മറ്റു വിശ്വാസികളുടെ അതേ വ്യവസ്ഥകളില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ക്കും ഇനി മാമോദീസ ചെയ്യാം. ചില പ്രത്യേക വ്യവസ്ഥകളോടെ ഇവര്‍ക്ക് തലത്തൊട്ടപ്പന്‍മാരും തലത്തൊട്ടമ്മമാരുമാകാം’, ഫ്രാൻസിസ് മാർപാപ്പ പറഞ്ഞു.