റെഡ്മി നോട്ട് 13 ആർ പ്രോ ഉടൻ തന്നെ ഇന്ത്യയിൽ ലോഞ്ച് ചെയ്യും. ഇതിനോടകം ഫോണിൻറെ ഫീച്ചറുകൾ പലതും ഓണ്‍ ലൈൻ വെബ്സൈറ്റുകളിൽ ലീക്കായിട്ടുണ്ട്. പഞ്ച് കട്ട്ഔട്ടുള്ള 6.67 ഇഞ്ച് ഡിസ്പ്ലേയും 108-മെഗാപിക്സൽ പ്രൈമറി സെൻസർ ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണവും ഇതിനുണ്ടാകുമെന്നാണ് സൂചന.
16 മെഗാപിക്സൽ സെൽഫി ക്യാമറയും ഫോണിലുണ്ടാവാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ടുണ്ട്. റെഡ്മി നോട്ട് 12ആർ പ്രോയുടെ പിൻഗാമിയായാവും റെഡ്മി നോട്ട് 13 ആർ പ്രോ എത്തുന്നതെന്നാണ് പ്രതീക്ഷ.
റെഡ്മി നോട്ട് 13R പ്രോ 12 ജിബി റാം + 256 ജിബി സ്റ്റോറേജ് മോഡലിന് ഏകദേശം 23,000 രൂപ ആയിരിക്കും വില പ്രതീക്ഷിക്കുന്നത്. ഹാൻഡ്‌സെറ്റ് മിഡ്‌നൈറ്റ് ബ്ലാക്ക്, ടൈം ബ്ലൂ, മോണിംഗ് ലൈറ്റ് ഗോൾഡ് കളർ ഓപ്ഷനുകളിലായിരിക്കും ഫോൺ വിൽപ്പനക്ക് എത്തുന്നത്.
റെഡ്മി സ്മാർട്ട്‌ഫോൺ ആൻഡ്രോയിഡ് 13-ന് 6.67 ഇഞ്ച് ഡിസ്‌പ്ലേയും. MediaTek Dimensity 810 SoC പ്രോസസ്സറുമായിരിക്കും ഇതിൻറെ കരുത്ത്. 16 ജിബി വരെ റാമും പരമാവധി 256 ജിബി സ്റ്റോറേജും ഫോണിലുണ്ടാവും
108 മെഗാപിക്സൽ പ്രൈമറി ക്യാമറയും 2 മെഗാപിക്സൽ സെക്കൻഡറി സെൻസറും അടങ്ങുന്ന റെഡ്മി നോട്ട് 13ആർ പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റും പ്രതീക്ഷിക്കുന്നു.
ഫിംഗർപ്രിന്റ് സ്കാനറും ലൈറ്റ് സെൻസർ, ഗ്രാവിറ്റി സെൻസർ, ഡിസ്റ്റൻസ് സെൻസർ എന്നിവയും ഉൾപ്പെടാം. കൂടാതെ, സ്മാർട്ട്ഫോണിന് എൻഎഫ്സി, യുഎസ്ബി ടൈപ്പ്-സി പോർട്ട്, ജിപിഎസ് കണക്റ്റിവിറ്റി ഓപ്ഷനുകൾ എന്നിവയുണ്ടാകും.
