Vismaya News
Connect with us

Hi, what are you looking for?

TECH

യുപിഐ ഇടപാടുകൾക്ക് നിർണായക മാറ്റം; ​ഗൂ​ഗിൾ പേ, ഫോൺ പേ, പേടിഎം ഉപഭോക്താക്കൾ ശ്രദ്ധിക്കുക

ഡൽഹി: യു.പി.ഐ ഇന്ന് ജനപ്രിയമായ പേയ്മെന്റ് രീതിയാണ്. ഫോൺ പേ, പേടിഎം, ആമസോൺ പേ തുടങ്ങിയവയും യു.പി.ഐ സേവനം നൽകുന്ന ആപ്പുകളാണ്. ഇപ്പോഴിതാ യു.പി.ഐ ഇടപാടുകൾക്ക് പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയിരിക്കുകയാണ് നാഷണൽ പേയ്‌മെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻ.സി.പി.ഐ).

ഉപയോ​​ഗത്തിലില്ലാത്ത യു.പി.ഐ ഐ.ഡികൾ നിർജീവമാക്കാനാണ് നിർദേശം. ഇതോടെ, എല്ലാ ബാങ്കുകളും ഫോൺപേ, ഗൂഗിൾ പേ പോലുള്ള മൂന്നാം കക്ഷി ആപ്പുകളും പ്രവർത്തനരഹിതമായ യു.പി.ഐ ഐ.ഡി ക്ലോസ്‌ ചെയ്യാനൊരുങ്ങുകയാണ്. ഒരു വർഷമായി ഇടപാട് നടത്താത്ത ഐ.ഡികൾ ബ്ലോക്ക് ചെയ്യാനാണ് എൻ.സി.പി.ഐ നിർദേശം

എൻ.പി.സി.ഐയുടെ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം എല്ലാ മൂന്നാം കക്ഷി ആപ്പുകളും ബാങ്കുകളും നിഷ്‌ക്രിയ ഉപഭോക്താക്കളുടെ യു.പി.ഐ ഐ.ഡിയും അതുമായി ബന്ധപ്പെട്ട മൊബൈൽ നമ്പറും പരിശോധിക്കും.

ഡിസംബർ 31 വരെ എൻ.പി.സി.ഐ ഇതിനായി സമയം അനുവദിച്ചിട്ടുണ്ട്. യു.പി.ഐ ഐ.ഡി ക്യാൻസലാകാതിരിക്കാൻ ഉപയോക്താക്കൾ ഈ തീയതിക്ക് മുമ്പ് ഐ.ഡികൾ സജീവമാക്കണം.

അല്ലങ്കിൽ ജനുവരി ഒന്നുമുതൽ ഇടപാടുകൾ നടത്താൻ കഴിയില്ല. യു.പി.ഐ ഐ.ഡി നിർജീവമാക്കുന്നതിന് മുമ്പ് ബാങ്ക് ഇ-മെയിൽ വഴിയോ സന്ദേശത്തിലൂടെയോ ഉപയോക്താക്കൾക്ക് അറിയിപ്പ് നൽകും. സുരക്ഷാ നടപടികളുടെ ഭാഗമായാണ് ഈ നടപടി.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....