Vismaya News
Connect with us

Hi, what are you looking for?

HEALTH

വിറ്റാമിനുകളാല്‍ സമ്പന്നം; പച്ചമുളകിന്റെ ആരോഗ്യഗുണങ്ങളറിയാം

മിക്ക ഭക്ഷണങ്ങളിലും പൊതുവായി കാണുന്ന ഒന്നാണ് പച്ചമുളക്. പച്ചമുളകിന്റെ എരിവോട് കൂടിയ കറികളും സാലഡുമെല്ലാം പലരുടെയും ഇഷ്ട വിഭവമാണ്. എന്നാല്‍ എരിവ് മാത്രമല്ല, ഒരപാട് ആരോഗ്യ ഗുണങ്ങളും പച്ചമുളകിനുണ്ട്. വിറ്റാമിനുകളാല്‍ സമ്പന്നമാണ് പച്ചമുളക്. വലിയ അളവില്‍ വിറ്റാമിന്‍ സി പച്ചമുളകില്‍ അടങ്ങിയിട്ടുണ്ട്.

ഇത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുകയും ആരോഗ്യമുള്ള ചര്‍മം നല്‍കുകയും മുറിവുണങ്ങാന്‍ സഹായിക്കുകയും ചെയ്യുന്നു. പച്ചമുളകില്‍ ക്യാപ്സൈസില്‍ പോലുള്ള ആന്റിഓക്സിഡന്റുകള്‍ അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കാനും വിട്ടുമാറാത്ത രോഗങ്ങളുടെ സാധ്യത കുറയ്‌ക്കാനും സഹായിക്കുന്നു. പച്ചമുളകില്‍ നിന്നുള്ള ചൂട് മെറ്റബോളിസം വര്‍ധിപ്പിക്കുകയും കലോറികള്‍ കുറയ്‌ക്കാനും സഹായിക്കുന്നു.

വിട്ടുമാറാത്ത വേദന കുറയ്‌ക്കാനും ഇതിലൂടെ സാധിക്കുന്നു. സന്ധിവാതം, മൈഗ്രെയ്ന്‍ തുടങ്ങിയ അവസ്ഥകളില്‍ നിന്നു മോചനം നല്‍കാനും പച്ചമുളക് സഹായിക്കും. രക്തസമ്മര്‍ദവും കൊളസ്ട്രോളും കുറയ്‌ക്കാനും പച്ചമുളക് സഹായിക്കുന്നു. ഇത് ഹൃദ്രോഗ സാധ്യതയും കുറയ്‌ക്കുന്നു. പച്ചമുളക് സെറോടോണിന്‍, എന്‍ഡോര്‍ഫിന്‍ എന്നീ ഹോര്‍മോണ്‍ ഉല്‍പ്പാദനത്തെ സഹായിക്കുന്നു. ഇവ മാനസികാവസ്ഥ മെച്ചപ്പെടുത്തുകയും സമ്മര്‍ദം കുറയ്‌ക്കുകയും ചെയ്യുന്നു.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....