Vismaya News
Connect with us

Hi, what are you looking for?

HEALTH

മുലയൂട്ടുന്ന അമ്മമാരുടെ ശ്രദ്ധയ്‌ക്ക്; ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കണം

മുലയൂട്ടുന്ന അമ്മമാര്‍ എപ്പോഴും പോഷകഗുണമുള്ള ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത് വളരെ പ്രധാനമാണ്. അമ്മ ശരിയായ ഭക്ഷണം കഴിച്ചാല്‍ മാത്രമെ കുഞ്ഞിന് ആരോഗ്യം കിട്ടുകയുള്ളു. കുഞ്ഞിന്റെ തലച്ചോറിന്റെ വളര്‍ച്ചയ്‌ക്കും രോഗപ്രതിരോധശക്തി കിട്ടുന്നതിനും മുലപ്പാല്‍ നല്ലതാണ്.

മുലയൂട്ടല്‍ അമ്മയ്‌ക്കും കുഞ്ഞിനും ഒരേപോലെ ഗുണകരമായതിനാല്‍ കുറഞ്ഞത് ആദ്യ ആറുമാസമെങ്കിലും നവജാത ശിശുവിനെ മുലയൂട്ടണം. കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കും വികാസത്തിനും സഹായിക്കുന്ന പോഷകങ്ങള്‍ മുലപ്പാലിലുണ്ട്. കുഞ്ഞിനെ മുലയൂട്ടുന്ന അമ്മ സമീകൃത ഭക്ഷണം കഴിച്ചിരിക്കണം. എങ്കിലേ കുഞ്ഞിന് ആവശ്യമായ പോഷകങ്ങള്‍ ലഭിക്കുകയുള്ളു.

ഭക്ഷണത്തില്‍ പഴങ്ങളും പച്ചക്കറികളും മുഴുധാന്യങ്ങളും പാലും ഉള്‍പ്പെടുത്തണം. അമ്മ കഴിക്കുന്ന ഭക്ഷണമാണ് കുട്ടികളുടെ വളര്‍ച്ചയ്‌ക്ക് സഹായിക്കുന്നത്. അതുകൊണ്ടുതന്നെ കുഞ്ഞിനു കൂടി ഗുണം ലഭിക്കുന്ന ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കണം. കുഞ്ഞിന് ദോഷകരമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുകയും വേണം.

മുലയൂട്ടുന്ന അമ്മമാര്‍ മദ്യം ഒഴിവാക്കണം. മുലപ്പാലില്‍ മദ്യത്തിന്റെ അംശം കാണും. അമ്മ മദ്യം കഴിച്ചാല്‍ കുഞ്ഞിലേക്ക് മുലപ്പാല്‍ വഴി മദ്യം എത്തുകയും ഇത് കുഞ്ഞിന് ദോഷം ചെയ്യുകയും ചെയ്യും. കാപ്പിയും മറ്റ് കഫീന്‍ അടങ്ങിയ പാനീയങ്ങളും മുലപ്പാലില്‍ കലര്‍ന്ന് കുഞ്ഞിന്റെ ഉറക്കരീതിയെ ബാധിക്കും. കുഞ്ഞിന്റെ ശരീരത്തില്‍ കഫീന്‍ അധികം ചെന്നാല്‍ അത് അസ്വസ്ഥത ഉണ്ടാക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാര്‍ കാപ്പി കുടിക്കുന്നത് ഒഴിവാക്കുകയോ വളരെ ചെറിയ അളവ് മാത്രം കുടിക്കുകയോ ചെയ്യാന്‍ ശ്രദ്ധിക്കേണ്ടതാണ്.

പ്രോസസ് ചെയ്ത ഭക്ഷണങ്ങളില്‍ കൂടിയ അളവില്‍ പഞ്ചസാര, എണ്ണ, കൊഴുപ്പുകള്‍ മറ്റ് അനാരോഗ്യകരമായ ചേരുവകള്‍ അടങ്ങിയിട്ടുണ്ട്. ഇവ കുഞ്ഞിന് അനാരോഗ്യകരമാണ്. മാത്രമല്ല കുഞ്ഞിന്റെ ആരോഗ്യത്തെ ഇത് ബാധിക്കുകയും ചെയ്യും. ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ അമ്മയ്‌ക്കും കുഞ്ഞിനും ദോഷകരമായി ബാധിക്കും. അതുകൊണ്ട് മുലയൂട്ടുന്ന അമ്മമാര്‍ ഹെര്‍ബല്‍ സപ്ലിമെന്റുകള്‍ ഒഴിവാക്കണം. മെര്‍ക്കുറി കൂടുതല്‍ അടങ്ങിയ കടല്‍വിഭവങ്ങള്‍ കുട്ടികളിലെ വളര്‍ച്ചയും വികാസവും സാവധാനത്തിലാക്കും. കൂടിയ അളവില്‍ മെര്‍ക്കുറി ചെല്ലുന്നത് കുഞ്ഞുങ്ങളിലെ നാഡീവ്യവസ്ഥയെ ബാധിക്കും. കൂടിയ അളവില്‍ കടല്‍വിഭവങ്ങള്‍ കഴിക്കാതിരിക്കാന്‍ മുലയൂട്ടുന്ന അമ്മമാര്‍ ശ്രദ്ധിക്കണം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....