Vismaya News
Connect with us

Hi, what are you looking for?

HEALTH

തൈറോയ്ഡ് വരാതിരിക്കാന്‍ കഴിക്കൂ ഈ വൈറ്റമിനുകള്‍

ഇപ്പോള്‍ പലരെയും അലട്ടുന്ന ആരോഗ്യപ്രശ്‌നമാണ് തൈറോയ്ഡ്. രണ്ട് തരം തൈറോയ്ഡാണുള്ളത്. പൊതുവേ കാണപ്പെടുന്നത് ഹൈപ്പോതൈറോയ്ഡാണ്. സ്ത്രീകളിലാണ് ഹൈപ്പോതൈറോയ്ഡ് കൂടുതലായി ഉണ്ടാകുന്നത്. സ്ത്രീകള്‍ക്ക് പുരുഷന്മാരേക്കാള്‍ ഇത് മൂന്നിരട്ടിയാണ് ഉണ്ടാകാകാന്‍ സാധ്യത. തൈറോയ്ഡ് വരാതെ തടയാന്‍ സഹായിക്കുന്ന അഞ്ച് വൈറ്റമിനുകളുണ്ട്.

ഇതില്‍ ഒന്നാണ് വൈറ്റമിന്‍ എ. ഇതാണ് തലച്ചോറിലെ പിറ്റിയൂറ്ററി ഗ്ലാന്റില്‍ നിന്നും ഹോര്‍മോണ്‍ ഉല്‍പാദിപ്പിയ്‌ക്കാന്‍ സഹായിക്കുന്നത്. ഇത് അയൊഡിന്‍ വലിച്ചെടുക്കാന്‍ സഹായിക്കും. ഇത് തൈറോക്സിന്‍ ഹോര്‍മോണിനെ ടി3 ആയി മാറ്റുന്നത്. ഇതെല്ലാം തൈറോയ്ഡ് വരാതെ തടയും. ഇത് ലഭിയ്‌ക്കാന്‍ പഴങ്ങളും പച്ചക്കറികളും ഇലകളുമെല്ലാം കഴിയ്‌ക്കാം. തക്കാളി, മാങ്ങ, മുട്ട, കോഡ് ലിവര്‍ ഓയില്‍ എന്നിവ കഴിയ്‌ക്കാം.

വൈറ്റമിന്‍ ഡി ആണ് തൈറോക്സിന്‍ ഹോര്‍മോണ്‍ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതും തൈറോയ്ഡ് ഗ്രന്ഥിയ്‌ക്കുണ്ടാകുന്ന വീക്കം തടയാന്‍ സഹായിക്കുകയും ചെയ്യുന്നത്. ഹാഷിമോട്ടോ തൈറോഡൈറ്റിസ് പോലുള്ള രോഗങ്ങള്‍ തടയാന്‍ ഇതേറെ നല്ലതാണ്. വെയില്‍ കൊള്ളുന്നത് ഏറെ നല്ലതാണ്. കൂണ്‍, മുട്ട, ഇറച്ചി, പാല്‍ എന്നിവയെല്ലാം വൈറ്റമിന്‍ ഡി ഉള്ളതാണ്. ഇത് കുറവെങ്കില്‍ ഡോക്ടറുടെ നിര്‍ദേശത്തോടെ സപ്ലിമെന്റ് കഴിയ്‌ക്കാം

സെലേനിയം മറ്റൊരു വൈറ്റമിനാണ്. ഇത് തൈറോയ്ഡ് ഗ്രന്ഥിയ്‌ക്ക് ആന്റിഓക്സിഡന്റായി പ്രവര്‍ത്തിയ്‌ക്കുന്നു. ഓട്ടോ ഇമ്യൂണ്‍ തൈറോഡൈറ്റിസ് കുറയ്‌ക്കാന്‍ ഇത് നല്ലതാണ്. ഇത് തൈറോക്സിന്‍ ഹോര്‍മോണ്‍ ഉല്‍പാദത്തിന് സഹായിക്കുന്നു. ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്‌ക്കുന്നു. ഹാഷിമോട്ടോ പോലുള്ള രോഗങ്ങള്‍ തടയുന്നു. നട്സ് നല്ലതാണ്. പ്രത്യേകിച്ചും ചക്കക്കുരു ഷേപ്പിലുള്ള ബ്രസീല്‍ നട്സ് നല്ലതാണ്. പന്നിയിറച്ചി, മുട്ട, മീന്‍, കൂണ്‍, ഷെല്‍ ഫിഷ്, തവിടുള്ള് അരി, ബീഫ് എന്നിവയില്‍ ഇത് അടങ്ങിയിട്ടുണ്ട്.

സിങ്ക് മറ്റൊരു വൈറ്റമിനാണ്. തൈറോയ്ഡ് ഗ്രന്ഥിയിലെ കോശങ്ങള്‍ക്ക് സെലേനിയം കഴിഞ്ഞാല്‍ വേണ്ട ഒന്നാണ് ഇത്. ഇവ അടങ്ങിയവ ഇറച്ചി വിഭാഗങ്ങള്‍, പയര്‍, കടല, ഷെല്‍ ഫിഷ്, നട്സ്, സീഡ്സ്, മുട്ട എന്നിവയില്‍ ഇതുണ്ട്. സിങ്ക് രോഗപ്രതിരോധശേഷിയ്‌ക്ക് പ്രധാനമാണ്. തൈറോയ്ഡ് ഗ്രന്ഥിയ്‌ക്കു വരുന്ന നീര്‍ക്കെട്ട് മാറാന്‍ ഇതേറെ നല്ലതാണ്. വൈറ്റമിന്‍ ബി12 മറ്റൊരു വൈറ്റമിനാണ്. തൈറോയ്ഡ് കാരണമാകുന്ന ലക്ഷണങ്ങള്‍ കുറയ്‌ക്കാന്‍ ഇത് നല്ലതാണ്. കരള്‍, മുട്ട, മീന്‍, പാല്‍, പാലുല്‍പന്നങ്ങള്‍, പനീര്‍, ചീസ്, നെയ്യ് എന്നിവയെല്ലാം വൈറ്റമിന്‍ ബി12 സമ്പുഷ്ടമാണ്. ഇത് ശരീരത്തിനുണ്ടാകുന്ന കഴപ്പും ക്ഷീണവുമെല്ലാം മാറാന്‍ നല്ലതാണ്.

You May Also Like

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....