പ്രഭാസിനെ കേന്ദ്ര കഥാപാത്രമാക്കി പ്രശാന്ത് നീലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങാൻ ഇരിക്കുന്ന ചിത്രമാണ് ‘സലാർ’. ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ യൂട്യൂബിൽ തരംഗം സൃഷ്ടിച്ചു കൊണ്ടിരിക്കുകയാണ്.
100 മില്യൻ കാഴ്ചക്കാരും കടന്ന് ട്രെയിലർ മുന്നേറുകയാണ്. പാൻ ഇന്ത്യൻ ചിത്രമായി ഒരുക്കുന്ന ‘സലാർ’ ഡിസംബർ 22നാണ് തീയറ്ററുകളിൽ എത്തുന്നത്. പ്രഭാസിനൊപ്പം മലയാളികളുടെ പ്രിയതാരം പൃഥ്വിരാജും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.
രണ്ട് ഭാഗങ്ങളായി എത്തുന്ന ചിത്രത്തിൽ വർദ്ധരാജമന്നാടിയാർ എന്ന കഥാപാത്രമായാണ് പൃഥ്വിരാജ് വേഷമിടുന്നത്. മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്നാണ് കേരളത്തിലെ തീയേറ്ററുകളിൽ സലാർ പ്രദർശനത്തിന് എത്തിക്കുന്നത്.