Vismaya News
Connect with us

Hi, what are you looking for?

TECH

ബാങ്ക് കെവൈസി അപ്ഡേഷൻ: ഉപഭോക്താക്കൾക്ക് ജാഗ്രതാ നിർദ്ദേശവുമായി ടെലികോം വകുപ്പ്

ന്യൂഡൽഹി: ബാങ്ക് കെവൈസി അപ്ഡേഷനുമായി ബന്ധപ്പെട്ട് ഉപഭോക്താക്കളിലേക്ക് നിരന്തരം എത്തുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ടെലികോം വകുപ്പ്. വിശ്വസനീയമായ രീതിയിലാണ് പലപ്പോഴും ഉപഭോക്താക്കളിലേക്ക് ഇത്തരം വ്യാജ സന്ദേശങ്ങൾ എത്തുന്നത്. അതിനാൽ, പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ടെലികോം വകുപ്പ് അറിയിച്ചു.

സ്വകാര്യ വിവരങ്ങൾ ആവശ്യപ്പെട്ട് ഇമെയിലുകൾ, കോളുകൾ എന്നിവ വർദ്ധിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ടെലികോം വകുപ്പ് മുന്നറിയിപ്പ് നൽകിയത്.

ബാങ്ക് കെവൈസി അപ്ഡേഷന്റെ പേരിൽ ഉപഭോക്താക്കളിൽ നിന്ന് യൂസർ ഐഡി, പാസ്‌വേഡ്, ഡെബിറ്റ് കാർഡ് നമ്പർ, പിൻ, സിവിവി, ഒടിപി എന്നിവ കൈക്കലാക്കാനാണ് തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നത്. അതിനാൽ, ഇത്തരത്തിലുള്ള സന്ദേശങ്ങളോട് പ്രതികരിക്കരുതെന്നും ടെലികോം വകുപ്പ് അറിയിച്ചു.

തട്ടിപ്പുകളുമായി ബന്ധപ്പെട്ട് ഇന്റർനെറ്റ് സേവന ദാതാക്കൾ പൊതുജനങ്ങളിൽ കൃത്യമായ അവബോധം സൃഷ്ടിക്കണമെന്ന് അധികൃതർ വ്യക്തമാക്കി. ഇതിനോടൊപ്പം വ്യാജ സന്ദേശങ്ങൾക്കെതിരെ 15 ദിവസത്തിനുള്ളിൽ ടെലികോം കമ്പനികൾ സ്വീകരിച്ച നടപടികളെക്കുറിച്ചും വ്യക്തമാക്കണം.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....