Vismaya News
Connect with us

Hi, what are you looking for?

HEALTH

യൂറിക് ആസിഡിന്റെ അളവ് കൂടുതലാണോ? ഈ ഭക്ഷണങ്ങള്‍ ഒഴിവാക്കൂ

യൂറിക് ആസിഡ് വര്‍ധിക്കുന്നത് പലരിലും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കും. മനുഷ്യരില്‍ പ്യൂരിന്‍ എന്ന പ്രോട്ടീനിന്റെ ദഹനപ്രക്രിയയുടെ ഭാഗമായി ലഭിക്കുന്ന അന്തിമ ഉല്‍പന്നമാണ് യൂറിക് ആസിഡ്. 7.2 വരെയാണ് ഇതിന്റെ സാധാരണ റേഞ്ചെങ്കിലും 6 കടന്നാല്‍ തന്നെ അപകടമാണ്. സന്ധികളിലോ കാലിലോ വരുന്ന നീര്, വേദന തുടങ്ങിയവയ്‌ക്ക് പുറമെ, യൂറിക് ആസിഡ് വര്‍ധിക്കുന്നത് ഹൃദയാരോഗ്യത്തെയും കിഡ്നിയുടെ ആരോഗ്യത്തെയും പ്രതികൂലമായി ബാധിക്കും

യൂറിക് ആസിഡ് പ്രശ്നങ്ങള്‍ ഭക്ഷണവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഗ്ലൂക്കോസ് ശരീരത്തില്‍ അധികമാകുന്നതും ഹൈ കലോറി ഡയറ്റും യൂറിക് ആസിഡ് കൂടാന്‍ കാരണമാകും. പഴങ്ങളില്‍ പ്രധാനമായും കാണപ്പെടുന്ന പഞ്ചസാര, രക്തത്തില്‍ ഫ്രക്ടോസിന്റെ അളവ് കൂടുന്നതിനും യൂറിക് ആസിഡ് വര്‍ധിക്കുന്നതിനും കാരണമാകും. മദ്യം അമിതമാകുമ്പോള്‍ ഉണ്ടാകുന്ന നിര്‍ജലീകരണം യൂറിക് ആസിഡിന്റെ അളവ് കൂട്ടും

മസൂര്‍, ചന പോലുള്ള പരിപ്പ് വര്‍ഗങ്ങളില്‍ ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ടെങ്കിലും അവ അധികമാകുന്നത് യൂറിക് ആസിഡ് വര്‍ധിപ്പിക്കും. റെഡ് മീറ്റില്‍ അടങ്ങിയിട്ടുള്ള പ്യൂരിന്‍, രക്തത്തില്‍ യൂറിക് ആസിഡ് വര്‍ധിപ്പിക്കും. കടല്‍ മത്സ്യങ്ങളില്‍ ധാരാളമടങ്ങിയിട്ടുള്ള പ്യൂരിന്‍, യൂറിക് ആസിഡ് വര്‍ധിപ്പിക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

You May Also Like

ENTERTAINMENT

1990 കാലഘട്ടത്തിൽ സൂപ്പർ സ്റ്റാർ മോഹൻലാലിനൊപ്പം തിളങ്ങിയ ഉഷ എന്ന നടിയെ മലയാളികൾ ഒരിക്കലും മറക്കില്ല. ചെങ്കോലിൽ മോഹൻലാലിനൊപ്പം ആരംഭിച്ചിച്ച് ഒട്ടേറെ സിനിമകളിൽ അഭിനയിച്ച ഉഷ ഒരു കാലത്ത് മലയാള സിനിമയിൽ നിറ...

KERALA NEWS

വിവാഹം കഴിക്കുകയാണെങ്കില്‍ ആഡംബരമില്ലാതെ ലളിതമായ രീതിയില്‍ മതിയെന്ന് ശ്രീധന്യ സുരേഷ് നേരത്തെ തീരുമാനിച്ച കാര്യമാണ്. ജീവിതത്തില്‍ ഒരുപാട് മാറ്റങ്ങള്‍ വന്ന് ഐഎഎസുകാരിയായിട്ടും മുന്‍നിലപാട് മുറുകെ പിടിച്ച് മാതൃകയായിരിക്കുകയാണ് ശ്രീധന്യ.വയനാട്ടിലെ ആദിവാസി ജീവിതത്തിന്റെ വെല്ലുവിളികള്‍...

EDUCATION

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ ഇനി പത്താം ക്ലാസ് പ്രവേശനത്തിന് ഇനി സേ പരീക്ഷ നടത്തും. ഒമ്പതാം ക്ലാസിലെ വാര്‍ഷിക പരീക്ഷയില്‍ ഏറ്റവും താഴ്ന്ന ഗ്രേഡ് (ഡി, ഇ) നേടിയ വിദ്യാര്‍ത്ഥികള്‍ക്കാണ് അവധിക്കാലത്ത് ‘സേവ്...

KERALA NEWS

പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയയായ യുവതി ചികിത്സയിലിരിക്കെ മരിച്ചു. ചാലക്കുടി മാള ചക്കിങ്ങൽ വീട്ടിൽ സിജോയുടെ ഭാര്യ നീതു ആണ് പ്രസവം നിർത്തൽ ശസ്ത്രക്രിയയ്‌ക്ക് വിധേയമായി പോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്....